Follow KVARTHA on Google news Follow Us!
ad

Set on Fire | '16 കാരിയെ ജന്മദിനമാണെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചു വരുത്തി യുവാവ് തീ കൊളുത്തി'; പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയില്‍

16 year old girl attacked by young man at Thrissur#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കാട്: (www.kvartha.com) കൊല്ലങ്കോട്ട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീ കൊളുത്തിയതായി പൊലീസ്. പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍. കിഴക്കേഗ്രാമം സ്വദേശികളായ ധന്യ (16), ബാലസുബ്രഹ്മണ്യം (23) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. 

രാവിലെ ആറ് മണിയോടെയായിരുന്നു പരിസരവാസികളെ ഞെട്ടിച്ച സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ജന്മദിനമാണെന്ന് പറഞ്ഞാണ് ബാലുസുബ്രഹ്മണ്യം വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്നും തുടര്‍ന്ന് തീ കൊളുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. 
 
സംഭവസമയത്ത് ബാലസുബ്രഹ്മണ്യത്തിന്റെ മാതാവ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ബാലസുബ്രഹ്മണ്യത്തിന്റെ മുറിക്കുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ അമ്മ നാട്ടുകാരെ വിളിച്ചു കൂട്ടുകയും മുറി തല്ലി തകര്‍ത്ത് ഇരുവരേയും രക്ഷപ്പെടുത്തുകയുമായിരുന്നു. 

News, Kerala, State, Thrissur, Local-News, attack, Police, 16 year old girl attacked by young man at Thrissur

സാരമായി പൊള്ളലേറ്റ ഇരുവരേയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു പേര്‍ക്കും 50 ശതമാനത്തിലേറെ പൊള്ളലേറ്റുവെന്നാണ് പ്രാഥമികമായ സൂചന. ഇരുവരും തമ്മില്‍ നേരത്തെ പരിചയത്തിലായിരുന്നുവെന്നാണ് സൂചന.

Keywords: News, Kerala, State, Thrissur, Local-News, attack, Police, 16 year old girl attacked by young man at Thrissur

Post a Comment