Fish Seized | ഓപറേഷന്‍ സാഗരറാണി: മിന്നല്‍ പരിശോധനയില്‍ തിരൂര്‍ മാര്‍കറ്റില്‍നിന്ന് 'ഫോര്‍മലിന്‍ കലര്‍ത്തിയ' 150 കിലോ മീന്‍ പിടിച്ചെടുത്തു
Apr 23, 2022, 09:43 IST
തിരൂര്‍: (www.kvartha.com) സംസ്ഥാനത്ത് ഓപറേഷന്‍ സാഗരറാണിയുടെ ഭാഗമായി കര്‍ശന പരിശോധന തുടരുന്നു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ തിരൂര്‍ മാര്‍കറ്റില്‍നിന്ന് ഫോര്‍മലിന്‍ കലര്‍ത്തിയ 150 കിലോ മീന്‍ പിടിച്ചെടുത്തതായി അറിയിച്ചു.
ഫിഷറീസ് ഓഫിസര്‍ ഇബ്രാഹിംകുട്ടി, ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരായ മുഹമ്മദ് മുസ്തഫ, അരുണ്‍കുമാര്‍, അര്‍ജുന്‍ എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പുലര്‍ചെ മൂന്നോടെയായിരുന്നു പരിശോധന. മതിയായ അളവില്‍ ഐസ് ചേര്‍ക്കാത്ത 80 കിലോ മീനും പിടികൂടിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കേരളത്തിലെ വിവിധ ജില്ലകളിലെ മീനും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മീനും കണ്ടെയ്നറുകളില്‍ മാര്‍കറ്റില്‍ എത്തിച്ചിരുന്നു. ഇതിന്റെ ഇടയിലായിരുന്നു മിന്നല്‍ പരിശോധന. തിരൂര്‍ മാര്‍കറ്റില്‍നിന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ചെറുകിട മീന്‍ക്കച്ചവടക്കാര്‍ മീന്‍ വാങ്ങി വില്‍പനയ്ക്ക് കൊണ്ടുപോകുന്നത്.
രാസവസ്തുക്കള്‍ ചേര്‍ന്ന മീനിന്റെ ഉപഭോഗത്തിന്റെ ഭവിഷത്തുകളെക്കുറിച്ച് കച്ചവടക്കാരെ ബോധവത്കരിച്ച ഉദ്യോഗസ്ഥര്‍ പരിശോധന ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടരുമെന്നും നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.