Follow KVARTHA on Google news Follow Us!
ad

₹10,262 fine| പ്രത്യേക അനുമതിയില്ലാതെ ഗോവ അതിര്‍ത്തി കടക്കുന്ന കാറുകള്‍ക്ക് 10,262 രൂപ വരെ പിഴ; വിശദാംശങ്ങള്‍ അറിയാം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Goa,News,Fine,Taxi Fares,Karnataka,National,
പനാജി: (www.kvartha.com) പ്രത്യേക അനുമതിയില്ലാതെ ഗോവ അതിര്‍ത്തി കടക്കുന്ന കാറുകള്‍ക്ക് 10,262 രൂപ വരെ പിഴ. കഴിഞ്ഞയാഴ്ച ബെന്‍ഗ്ലൂറുവില്‍ നിന്ന് ഗോവയിലേക്ക് പോയ 40-ലധികം ടാക്സികള്‍ക്കാണ് അതിര്‍ത്തി കടക്കാന്‍ പ്രത്യേക അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് 10,262 രൂപ പിഴയായി നല്‍കേണ്ടി വന്നത്.

ബെന്‍ഗ്ലൂറുവിലെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് അതോറിറ്റിയും മറ്റ് ജില്ലകളിലെ ആര്‍ടിഒകളും വാരാന്ത്യത്തില്‍ ഓഫിസുകള്‍ അടച്ചതിനാല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് അനുമതി വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല, പ്രത്യേക പെര്‍മിറ്റ് വാങ്ങാന്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട് അതോറിറ്റികള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ടലുമില്ല.

100 മുതല്‍ 200 രൂപ വരെയുള്ള പ്രത്യേക പെര്‍മിറ്റ് ബെന്‍ഗ്ലൂറുവിലെ ശാന്തിനഗറിലെ ആര്‍ടിഒ ഓഫിസില്‍ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ആര്‍ടിഒകളില്‍ നിന്നും വാങ്ങാം. ഇതിനിടെ ചെക് പോസ്റ്റില്‍ പെര്‍മിറ്റ് വാങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നേരിട്ട് ഗോവയിലേക്ക് പോയതായി റിപോര്‍ടുണ്ട്. ഇത്തരമൊരു സേവനം ഗോവയില്‍ നിലവിലുണ്ടെന്നാണ് പലരും വിശ്വസിച്ചിരുന്നത്. എന്നാല്‍ ഗോവയിലേക്ക് പ്രവേശനം അനുവദിക്കുന്നതിന് ചെക് പോസ്റ്റുകളില്‍ പ്രത്യേക പെര്‍മിറ്റുകള്‍ നല്‍കുന്നത് ഈ മാസം ആദ്യം മുതല്‍ നിര്‍ത്തിയതായി റിപോര്‍ടുകള്‍ പറയുന്നു.

അയല്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശും കേരളവും ഓണ്‍ലൈനായി പ്രത്യേക പെര്‍മിറ്റുകള്‍ നല്‍കുന്നുണ്ടെങ്കിലും കര്‍ണാടക ഇതുവരെ ഈ രീതി സ്വീകരിച്ചിട്ടില്ലെന്ന് കര്‍ണാടക ടൂറിസം ഫോറം വൈസ് പ്രസിഡന്റ് എം രവിയെ ഉദ്ധരിച്ച് ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്തു.

നിയമങ്ങളൊന്നും അറിയാതെ ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്കും അവധിക്കാലം ആസ്വദിക്കാന്‍ വന്‍ പിഴ നല്‍കേണ്ടതായി വരുന്നു. ഓരോ വാഹനത്തിനും പിഴ ചുമത്തുന്നുണ്ട്. വാനുകള്‍, ടൂറിസ്റ്റ് ബസുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തുന്നതെന്നാണ് റിപോര്‍ട്. ഒരു ടാക്‌സി ഡ്രൈവര്‍ നല്‍കേണ്ടത് 10,662 രൂപ . അതേസമയം പ്രത്യേക പെര്‍മിറ്റില്ലാതെ ഗോവ അതിര്‍ത്തി കടക്കുന്ന വാനിന് 17,000 രൂപയും , ടൂറിസ്റ്റ് ബസുകള്‍ക്ക് 25,000 രൂപയും പിഴ നല്‍കണം. .

അതിനിടെ സംസ്ഥാന വാഹനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ഗതാഗത വകുപ്പ് പ്രത്യേക പെര്‍മിറ്റ് നല്‍കിത്തുടങ്ങിയതായും റിപോര്‍ടുണ്ട്. എന്നാല്‍ ചെക് പോസ്റ്റുകളില്‍ കണക്ടിവിറ്റിയില്ല. പ്രശ്‌നം പരിഹരിക്കുമെന്ന് വകുപ്പിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. നിലവില്‍ ബെന്‍ഗ്ലൂറുവില്‍ നിന്നും ഗോവയിലേക്ക് പ്രവേശിക്കുന്നതിന് സംസ്ഥാന ഗതാഗത അതോറിറ്റി ഗോവയിലും മറ്റ് ജില്ലകളിലെ ആര്‍ടിഒകളിലും പ്രത്യേക പെര്‍മിറ്റുകള്‍ നല്‍കുന്നുണ്ട്.

Driving from Bengaluru to Goa? Be ready to pay ₹10,262 fine, if without permit, Goa, News, Fine, Taxi Fares, Karnataka, National

Keywords: Driving from Bengaluru to Goa? Be ready to pay ₹10,262 fine, if without permit, Goa, News, Fine, Taxi Fares, Karnataka, National.

Post a Comment