പാലക്കാട്: (www.kvartha.com 04.03.2022) വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രം ഉല്ലാസ യാത്ര നടത്താനൊരുങ്ങി കെ എസ് ആര്‍ ടി സി. ഒരു ദിവസം കൊണ്ടു പോയി വരാന്‍ സാധിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാവും മിക്കവാറും യാത്ര സജ്ജമാക്കുക. അമ്മമാര്‍ക്കൊപ്പം കുട്ടികള്‍ക്കും ഈ യാത്രയില്‍ പങ്കുചേരാം. സ്വന്തം നിലയ്ക്ക് ഉല്ലാസ യാത്ര പോകാന്‍ സാധിക്കാത്തവര്‍ക്കായാണ് പ്രധാനമായും ഇത്തരമൊരു യാത്ര സംഘടിപ്പിക്കുന്നത്.
അന്താരാഷ്ര വനിതാ ദിനമായ മാര്‍ച് എട്ടു മുതല്‍ 13 വരെയാണ് 'സ്ത്രീകളുടെ ഉല്ലാസ യാത്ര' കെ എസ് ആര്‍ ടി സി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി, മലമ്പുഴ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് പ്രധാനമായും പരിഗണനയിലുള്ളത്. ഇതിനൊപ്പം എറണാകുളത്തെ കപ്പല്‍ സന്ദര്‍ശനവും പരിഗണിക്കാന്‍ സാധ്യതയുണ്ട്. യാത്രയുടെ വിശദവിവരങ്ങള്‍ ഉടന്‍ തന്നെ കെ എസ് ആര്‍ ടി സി പുറത്ത് വിടുന്നതായിരിക്കും.
ഇതിനൊപ്പം തന്നെ സ്പോണ്‍സര്‍മാരെ ലഭിക്കുകയാണെങ്കില്‍ തൊഴിലുറപ്പു തൊഴിലാളികള്‍, മറ്റു സ്ഥാപനങ്ങളിലെ അന്തേവാസികള്‍ എന്നിവരെയും സമാനമായ രീതിയില്‍ യാത്രയ്ക്ക് കൊണ്ടുപോകാനും തീരുമാനിച്ചിട്ടുണ്ട്.
Keywords: Women's Day: KSRTC launches leisure trip for women, News, Palakkad, Women's-Day, Travel & Tourism, Women, Children, Kerala.