Follow KVARTHA on Google news Follow Us!
ad

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ ഓണ്‍ ലൈന്‍ തട്ടിപ്പ്; കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും ഹൈ ടെക് സംഘം തട്ടിയത് 14 ലക്ഷംരൂപ

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Cheating,Police,Complaint,Teacher,Kerala,
തിരുവനന്തപുരം: (www.kvartha.com 05.03.2022) സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ ഓണ്‍ ലൈന്‍ തട്ടിപ്പ്. അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ് ആപ് അകൗണ്ടുണ്ടാക്കി ഹൈ ടെക് സംഘം കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും 14 ലക്ഷംരൂപ തട്ടിയെടുത്തതായി പരാതി. ഓണ്‍ലൈന്‍ ലോടറി അടിച്ചുവെന്ന് പറഞ്ഞാണ് അധ്യാപികയ്ക്ക് വാട്സ് ആപില്‍ സന്ദേശം ലഭിച്ചത്.

സമ്മാനത്തുക നല്‍കുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കംപനിക്ക് നല്‍കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. സംശയം തോന്നിയ പരാതിക്കാരി തിരിച്ചു സന്ദേശമയച്ചു. പിന്നാലെ ഡിജിപിയുടെ ഫോടോ വച്ചുകൊണ്ടുള്ള ഒരു സന്ദേശമാണ് മറുഭാഗത്തുനിന്നും ലഭിച്ചത്. ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നുമായിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത്.

ഡിജിപിയുടെതെന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ഡെല്‍ഹിയിലാണെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. ഡിജിപി ഡെല്‍ഹിയിലാണെന്ന മറുപടി ലഭിച്ചപ്പോള്‍ വാട്സ് ആപ് സന്ദേശത്തില്‍ പറഞ്ഞതൊക്കെ സത്യമായിരിക്കുമെന്ന് കരുതി പണം അയച്ചുകൊടുക്കുകയായിരുന്നു.

അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറില്‍ നിന്നാണ് വ്യാജ വാട്‌സ് ആപ് അകൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയതെന്ന് ഹൈ ടെക് സെലിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പു സംഘത്തിനു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

WhatsApp message in the name of DGP; teacher loses 14 lakhs, Thiruvananthapuram, News, Cheating, Police, Complaint, Teacher, Kerala


പൊലീസുദ്യോഗസ്ഥരുടെ പേരില്‍ വട്‌സ് ആപ് മുഖേനയും വ്യാജ ഫെയ്‌സ് ബുക് അകൗണ്ടുണ്ടാക്കിയും നേരത്തെയും തട്ടിപ്പ് സംഘങ്ങള്‍ പണം തട്ടിയിട്ടുണ്ട്. സൈബര്‍ തട്ടിപ്പില്‍ ജാഗ്രത പുലത്തണമെന്ന് പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമ്പോഴാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പേരില്‍ തന്നെ ഇപ്പോള്‍ വന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

Keywords: WhatsApp message in the name of DGP; teacher loses 14 lakhs, Thiruvananthapuram, News, Cheating, Police, Complaint, Teacher, Kerala.

Post a Comment