കീവ്: (www.kvartha.com 07.03.2022) മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന രണ്ട് യുക്രൈന്‍ സൈനികരുടെ വിവാഹ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. സൈനിക യൂനിഫോമില്‍ മറ്റുസൈനികരെ സാക്ഷിയാക്കി യുദ്ധഭൂമിയില്‍വച്ച് അവര്‍ ചടങ്ങുകളിലൂടെയും ഒന്നായി. 112 ബ്രിഗേഡിലെ ടെറിടോറിയല്‍ ഡിഫന്‍സിലെ ലെസ്യയും വലേരിയുമാണ് വിവാഹിതരായത്.
22 വര്‍ഷമായി ഒരുമിച്ച് ജീവിക്കുകയായിരുന്ന ഇവര്‍ ഞായറാഴ്ച യുദ്ധഭൂമിയില്‍ വച്ച് വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവര്‍ക്കും 18 വയസുള്ള ഒരു മകളുണ്ട്. വിവാഹാനന്തരം ദമ്പതികള്‍ക്ക് ചുറ്റും നിന്ന് യുക്രൈന്‍ പ്രതിരോധ സൈന്യം ഗാനമാലപിക്കുന്ന വീഡിയോ ദശലക്ഷങ്ങളാണ് ഇതിനകം കണ്ടത്. ഒരു സൈനികന്‍ വധുവിന്റെ വിവാഹ കിരീടമായി ഹെല്‍മറ്റ് പിടിച്ചിരിക്കുന്നതായി വീഡിയോയില്‍ കാണാം.
'തീര്‍ച്ചയായും ഞാന്‍ അതീവ സന്തോഷവതിയാണ്. അതിന് പ്രധാന കാരണം ഞങ്ങള്‍ ജീവിച്ചിരിപ്പുണ്ട് എന്നതാണ്. ഈ ദിവസം ഞാന്‍ അതീവ സന്തോഷവതിയാണ്. എന്റെ ഭര്‍ത്താവ് ജീവിച്ചിരിക്കുന്നു, അദ്ദേഹം എന്നോടൊപ്പം ഉണ്ട്. നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കറിയാം, അതുക്കൊണ്ട് ഞങ്ങളുടെ മണ്ണില്‍, ദൈവത്തിന് മുന്നില്‍ വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ക്ക് പ്രായപൂര്‍ത്തിയായ ഒരു മകളുണ്ട്. ഞങ്ങളുടെ തീരുമാനത്തില്‍ അവള്‍ സന്തോഷവതിയാണെന്ന് ഞാന്‍ കരുതുന്നു' -ലെസ്യ പറഞ്ഞു.
Keywords: News, World, International, Ukraine, Army, Soldiers, Marriage, Video, Social Media, Viral Video: Ukrainian Couple Marry At Frontline in Kyiv As Other Soldiers Sing For Them, WatchThis couple, Lesya and Valeriy, just got married next to the frontline in Kyiv. They are with the territorial defense. pic.twitter.com/S6Z8mGpxx9
— Paul Ronzheimer (@ronzheimer) March 6, 2022