കൂടപ്പിറപ്പിന് കണ്ണീരോടെ വിട നല്‍കുന്ന നായ്ക്കൂട്ടത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു; മരിച്ച നായുടെ ദേഹത്ത് മണ്ണിട്ട് മൂടുന്ന കാഴ്ച ആരുടെ കണ്ണുകളേയും ഈറനണിയിക്കും

 


കൊച്ചി: (www.kvartha.com 05.03.2022) തന്റെ കൂടപ്പിറപ്പിന് കണ്ണീരോടെ വിട നല്‍കുന്ന നായ്ക്കൂട്ടത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. മമ്മള്‍ ഏറെ സ്‌നേഹിക്കുന്നവര്‍ പെട്ടെന്നൊരു ദിവസം മരിച്ച് നമ്മെ വിട്ടുപോകുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കാലതാമസം വേണ്ടിവരും. എന്നാല്‍ നമ്മള്‍ മനുഷ്യരില്‍ മാത്രമാണോ ഇത്തരം വികാരങ്ങള്‍ എന്ന് സംശയിക്കുന്നവര്‍ക്ക് കൂടിയുള്ള ഉത്തരമാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ.

കൂടപ്പിറപ്പിന് കണ്ണീരോടെ വിട നല്‍കുന്ന നായ്ക്കൂട്ടത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു; മരിച്ച നായുടെ ദേഹത്ത് മണ്ണിട്ട് മൂടുന്ന കാഴ്ച ആരുടെ കണ്ണുകളേയും ഈറനണിയിക്കും


ഐഎസ് ഉദ്യോഗസ്ഥന്‍ അവനിഷ് ശരണ്‍ ആണ് ആരെയും കണ്ണീരണിയിക്കുന്ന വീഡിയോ ട്വിറ്റെറിലൂടെ പങ്കുവച്ചത്. ഇവര്‍ മൃഗങ്ങള്‍ തന്നെയാണോയെന്ന് ചോദിച്ച് കൊണ്ടാണ് അവനിഷ് ശരണ്‍ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. മരിച്ച നായുടെ ദേഹത്ത് മണ്ണിട്ട് മൂടുകയാണ് ഒരു നായ്ക്കൂട്ടം.

തന്റെ കൂടപ്പിറപ്പിനോടുള്ള സ്‌നേഹത്തെയും അവരുടെ പ്രയത്‌നത്തെയും അഭിനന്ദിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യരെ സ്‌നേഹം പഠിപ്പിക്കാന്‍ ഭൂമിയിലേക്ക് അയച്ച മാലാഖകളാണ് മൃഗങ്ങള്‍ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. അവര്‍ക്ക് ദേഷ്യപ്പെടാനും, പിണങ്ങാനും അറിയില്ല സ്‌നേഹിക്കാന്‍ മാത്രമേ അറിയൂവെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Keywords: Viral Video Of Dogs Biding Emotional Farewell To Their Friend Will Make You Cry , Kochi, News, Dead Body, Dog, Social Media, Video, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia