Follow KVARTHA on Google news Follow Us!
ad

റഷ്യന്‍ സൈന്യം ആക്രമിച്ച യുക്രൈനിലെ ആണവ നിലയത്തിന്റെ റേഡിയേഷന്‍ നിലയില്‍ മാറ്റമില്ലെന്ന് ഐ എ ഇ എ; ആക്രമണം റിയാക്ടറുകളെ ബാധിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് മുന്നറിയിപ്പ്

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, New York,News,Ukraine,Fire,Video,Twitter,Trending,World,
വിയന്ന: (www.kvartha.com 04.03.2022) റഷ്യന്‍ സൈന്യം ആക്രമിച്ച യുക്രൈനിലെ ആണവ നിലയത്തിന്റെ റേഡിയേഷന്‍ നിലയില്‍ മാറ്റമില്ലെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) അറിയിച്ചു. യുക്രൈനില്‍ നിന്നു ലഭിച്ച വിവരം ട്വീറ്റു വഴി ഏജന്‍സി പുറത്തുവിടുകയായിരുന്നു. യൂറോപിലെ ഏറ്റവും വലിയ ആണവ നിലയമായ സ്‌പോര്‍ഷ്യ നിലയത്തെയാണു റഷ്യ ആക്രമിച്ചത്.

Video captures Moment Zaporizhzhia Nuclear Power Plant in Ukraine Catches Fire | Watch, New York, News, Ukraine, Fire, Video, Twitter, Trending, World

ആണവ നിലയത്തില്‍ തീ പടര്‍ന്നതായി യുക്രൈന്‍ അറിയിച്ചിരുന്നു. തീ അണയ്ക്കാന്‍ ഫയര്‍ എന്‍ജിനുകളെ അനുവദിച്ചു. ആണവ ചോര്‍ച ഉണ്ടായിട്ടില്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍. ചെര്‍ണോബിലിനേക്കാള്‍ പത്തിരട്ടി വലിയ ഭീഷണിയാണിതെന്നു യുക്രൈന്‍ പ്രതികരിച്ചു. ആക്രമണം ഉടന്‍ നിര്‍ത്തണമെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ആവശ്യപ്പെട്ടു.

ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജെനറല്‍ മരിയാനോ ഗ്രോസി, യുക്രൈന്‍ പ്രധാനമന്ത്രി ഡെനിസ് ഷ്മിഗാലുമായി സംസാരിച്ചു. ആക്രമണം റിയാക്ടറുകളെ ബാധിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഗ്രോസി മുന്നറിയിപ്പു നല്‍കി. അതേസമയം ആണവ നിലയത്തിന്റെ അവസ്ഥയെന്താണെന്ന് യുക്രൈന്‍ പ്രസിഡന്റിന്റെ ഓഫിസ് പ്രതികരിച്ചില്ല.

റഷ്യ യുക്രൈന്‍ സേനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണു ആണവ പ്ലാന്റിനു പുറത്തു തീപിടിത്തമുണ്ടായത്. പരിശീലനകേന്ദ്രത്തിന്റെ അഞ്ച് നിലകളില്‍ മൂന്നും കത്തിനശിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരെ തീ അണയ്ക്കാന്‍ അനുവദിക്കാതെ റഷ്യ തടഞ്ഞുവച്ചു. സ്‌പോര്‍ഷ്യ ആണവ നിലയത്തില്‍നിന്നുള്ള റേഡിയേഷന്റെ അളവില്‍ മാറ്റങ്ങളില്ലെന്ന് യുഎസ് എനര്‍ജി സെക്രടറി ജെനിഫര്‍ ഗ്രാന്‍ഹോം പറഞ്ഞു.

പ്ലാന്റിനു സമീപത്തുനിന്ന് തീയും പുകയും ഉയരുന്നതിന്റെ ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. റഷ്യ നടത്തിയ തുടര്‍ച്ചയായ ഷെലിങ്ങിനെ തുടര്‍ന്നാണ് നാശനഷ്ടങ്ങളുണ്ടായതെന്ന് എനര്‍ഗോദാര്‍ നഗരത്തിലെ മേയര്‍ ദിമിത്രോ ഓര്‍ലോവ് പറഞ്ഞു. കീവില്‍നിന്ന് നൂറു കിലോമീറ്ററോളം വടക്കായി സ്ഥിതി ചെയ്യുന്ന ചെര്‍ണോബില്‍ റഷ്യന്‍ സൈന്യം നേരത്തേ പിടിച്ചെടുത്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റേഡിയേഷന്‍ ദുരന്തത്തെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന വീഡിയോ ട്വിറ്റെറില്‍ പങ്കുവെച്ചുകൊണ്ട്, ഉക്രൈന്‍ പ്രസിഡന്റിന്റെ ഓഫിസ് മേധാവിയുടെ ഉപദേഷ്ടാവ് വ് ളോദിമര്‍ സെലെന്‍സ്‌കി ഇങ്ങനെ പറഞ്ഞു:

'സ്‌പോര്‍ഷ്യ എന്‍പിപി തീപിടുത്തത്തിലാണ്! യൂറോപ് മുഴുവനും ആണവ ദുരന്തത്തിന്റെ ആവര്‍ത്തന ഭീഷണിയിലാണ്. റഷ്യക്കാര്‍ വെടിയുതിര്‍ക്കുന്നത് നിര്‍ത്തണം! കിഴക്കന്‍ നഗരമായ എനര്‍ഹോദറിനും അതിന്റെ സ്‌പോര്‍ഷ്യ ആണവനിലയത്തിനും നേരെ ആക്രമണം ഉണ്ടായത്, യുദ്ധം ഒരാഴ്ച പിന്നിടപ്പോഴാണ്. റഷ്യയുടെ സൈന്യം കടലില്‍ നിന്ന് രാജ്യത്തെ വെട്ടിമുറിക്കാനുള്ള ശ്രമത്തിനായി നിലയുറപ്പിച്ചിരിക്കയാണ്.

ആണവനിലയത്തിന്റെ വക്താവ് ആന്‍ഡ്രി ടുസ് യുക്രേനിയന്‍ ടെലിവിഷനോട് പറഞ്ഞത് ഇങ്ങനെ: ഷെലുകള്‍ നേരിട്ട് പ്ലാന്റില്‍ പതിച്ചുവെന്നും അതിന്റെ ആറ് റിയാക്ടറുകളിലൊന്നില്‍ തീപിടിച്ചെന്നുമാണ്. ആ റിയാക്ടര്‍ നവീകരണത്തിലാണ്, പ്രവര്‍ത്തിക്കുന്നില്ല, പക്ഷേ ഉള്ളില്‍ ആണവ ഇന്ധനമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് തീയുടെ അടുത്തെത്താന്‍ കഴിഞ്ഞില്ല, കാരണം റഷ്യന്‍ സേന വെടിയുതിര്‍ത്തുകൊണ്ടിരുന്നു, യുക്രേനിയന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ റഷ്യക്കാരോട് ആക്രമണം നിര്‍ത്തി അഗ്‌നിശമന സംഘങ്ങളെ അകത്തേക്ക് അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചു.

ആക്രമണം യുക്രൈനിലെ 15 ആണവ റിയാക്ടറുകളിലൊന്നിന് കേടുപാടുകള്‍ വരുത്തുകയും തലസ്ഥാനത്തിന് ഏകദേശം 110 കിലോമീറ്റര്‍ (65 മൈല്‍) വടക്ക് സംഭവിച്ച ലോകത്തിലെ ഏറ്റവും മോശം ആണവ ദുരന്തമായ 1986-ലെ ചെര്‍ണോബില്‍ അപകടം പോലുള്ള മറ്റൊരു അടിയന്തരാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന ഭയവും ഈ ആക്രമണം ഉളവാക്കി.

Keywords: Video captures Moment Zaporizhzhia Nuclear Power Plant in Ukraine Catches Fire | Watch, New York, News, Ukraine, Fire, Video, Twitter, Trending, World.

Post a Comment