കീവ്: (www.kvartha.com 07.03.2022) റഷ്യന്‍ ആക്രമണം രൂക്ഷമായതോടെ യുക്രൈന്‍ വ്യോമാതിര്‍ത്തി അടയ്ക്കണമെന്ന് വിദേശകാര്യ മന്ത്രി നാറ്റോയോട് ആവശ്യപ്പെട്ടു. റഷ്യയിട്ട പൊട്ടാത്ത ബോംബിന്റെ ഫോടോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം മുന്നോട്ട് വെച്ചത്. ഞായറാഴ്ച ചെര്‍നിഹിവിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ പതിച്ച ഷെല്ലിന്റെ ഫോടോയാണ് വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പങ്കിട്ടത്.
റഷ്യന്‍ സൈന്യം രാജ്യം ആക്രമിച്ചതിന് ശേഷം നിരവധി ബോംബുകളും ഷെലുകളും പൊട്ടിത്തെറിച്ച് ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി കുലേബ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. രക്തച്ചൊരിച്ചില്‍ തടയാനുള്ള ഏക മാര്‍ഗം യുക്രൈനിന്റെ വ്യോമാതിര്‍ത്തി അടയ്ക്കുകയോ അല്ലെങ്കില്‍ രാജ്യത്തിന് യുദ്ധവിമാനങ്ങള്‍ നല്‍കുകയോ വേണമെന്ന് അദ്ദേഹം പറഞ്ഞു.
This horrific 500-kg Russian bomb fell on a residential building in Chernihiv and didn’t explode. Many other did, killing innocent men, women and children. Help us protect our people from Russian barbarians! Help us close the sky. Provide us with combat aircraft. Do something! pic.twitter.com/3Re0jlaKEL
— Dmytro Kuleba (@DmytroKuleba) March 6, 2022
'500 കിലോഗ്രാം ഭാരമുള്ള റഷ്യന്‍ ബോംബ് ചെര്‍ണിഹിവിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വീണു, അത് പൊട്ടിത്തെറിച്ചില്ല. മറ്റു പല ബോംബുകളും ഷെലുകളും നിരപരാധികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കി. റഷ്യന്‍ ബാര്‍ബേറിയന്‍മാരില്‍ നിന്ന് ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കൂ! വ്യോമാതിര്‍ത്തി അടയ്ക്കാന്‍ ഞങ്ങളെ സഹായിക്കൂ. ഞങ്ങള്‍ക്ക് യുദ്ധവിമാനങ്ങള്‍ നല്‍കൂ. എന്തെങ്കിലും ചെയ്യുക,' കുലേബ നാറ്റോയ്ക്ക് എഴുതി.
വ്യോമാതിര്‍ത്തി അടയ്ക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി നാറ്റോ രാജ്യങ്ങളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. യൂറോപില്‍ വ്യാപകമായ ഒരു യുദ്ധം ഉണ്ടാകുമെന്ന ഭയത്താല്‍ പാശ്ചാത്യ നേതാക്കള്‍ അത് വിസമ്മതിച്ചു. യുക്രൈന്റെ വ്യോമാതിര്‍ത്തി അടച്ചാല്‍ ലോകമഹായുദ്ധത്തിന് വഴിയൊരുക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാവ് ചാള്‍സ് മിഷേല്‍ ഞായറാഴ്ച പറഞ്ഞു. മാത്രമല്ല, യുക്രൈന് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ വിന്യസിക്കുന്നത് നിലവിലെ സാഹചര്യങ്ങളില്‍ നാറ്റോയും യുദ്ധത്തില്‍ പങ്കാളികളായെന്ന് കണക്കാക്കും, അത് മൂന്നാം ലോക മഹായുദ്ധത്തിന് വഴിയൊരുക്കും,' - മിഷേലിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് പറഞ്ഞു.
യുക്രൈന്‍ വ്യോമാതിര്‍ത്തി അടയ്ക്കാനുള്ള മൂന്നാം കക്ഷി പ്രഖ്യാപനം ശത്രുതാപരമായ നടപടിയായി കണക്കാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യയുമായുള്ള സംഘര്‍ഷത്തില്‍ രണ്ടായിരത്തിലധികം സാധാരണക്കാര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും യുക്രൈനിലെ അത്യാഹിത വിഭാഗം അറിയിച്ചു. ആക്രമണത്തിന്റെ തുടക്കം മുതല്‍ യുക്രൈനില്‍ 351 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 707 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുഎന്‍ മനുഷ്യാവകാശ ഓഫീസ് ഞായറാഴ്ച വരെ കണക്കാക്കുന്നു.
Keywords: News, World, Ukraine, Russia, War, Minister, Bomb, Phone call, Top-Headlines, Attack, Foreign, Foreign minister, Ukraine's foreign minister shares photo of unexploded bomb, calls on Nato to ‘do something’.
< !- START disable copy paste -->