യുക്രൈൻ മത്സരം മാറ്റിവയ്ക്കാൻ അഭ്യർഥിച്ചിട്ടുണ്ടെന്നും അനുയോജ്യമായ പരിഹാരം കണ്ടെത്താൻ സ്കോടിഷ് ഫുട്ബോൾ അസോസിയേഷനുമായും യുവേഫയുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഫിഫ അറിയിച്ചു. ഇക്കാര്യത്തിൽ എത്രയും വേഗം പുതിയ വിവരങ്ങൾ നൽകുമെന്ന് ഫിഫ വ്യക്തമാക്കി.
'മാർചിൽ നടക്കാനിരിക്കുന്ന തങ്ങളുടെ മത്സരങ്ങൾ മാറ്റിവയ്ക്കാൻ യുക്രേനിയൻ ഫുട്ബോൾ അസോസിയേഷനിൽ നിന്ന് ഇന്ന്അഭ്യർഥന ലഭിച്ചതായി ഫിഫ സ്ഥിരീകരിക്കുന്നു. യുക്രൈനിലെ സംഭവങ്ങളാൽ ബാധിതരായ എല്ലാവരോടും ഫിഫ അഗാധമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. കൂടുതൽ അപ്ഡേറ്റ് യഥാസമയം നൽകും' - ഫുട്ബോൾ ഗവേണിംഗ് ബോഡി പ്രസ്താവനയിൽ പറഞ്ഞു.
ഫിഫയും യുവേഫയും റഷ്യൻ ദേശീയ ടീമിനെയും എല്ലാ റഷ്യൻ ഫുട്ബോൾ ക്ലബുകളെയും അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കോവിഡ് കാരണം, ലോകകപ് യോഗ്യതാ മത്സരങ്ങൾ ഇതിനകം പലതവണ വൈകിയിട്ടുണ്ട്.
Keywords: News, World, Sports, Top-Headlines, Ukraine, War, Russia, Football, World Cup, International, COVID-19, Players, FIFA, FIFA World Cup, Ukraine vs Scotland, Russia Ukraine war, Russia Ukraine conflict, FIFA World Cup qualifier, Qatar World Cup, UEFA, Ukraine Requests FIFA To Postpone World Cup Playoffs With Scotland.