Follow KVARTHA on Google news Follow Us!
ad

ഫിറ്റ്ബിറ്റ് ഐകോണിക് സ്മാര്‍ട് വാചുകള്‍ തിരിച്ചുവിളിക്കുന്നു, തുക മടക്കി തരും; കാരണമുണ്ട്

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, Dubai,News,Business,Report,Gulf,World,
ദുബൈ: (www.kvartha.com 03.03.2022) ബാറ്ററികള്‍ അമിതമായി ചൂടാകാനുള്ള സാധ്യത കാരണം ഫിറ്റ്ബിറ്റ് അതിന്റെ ഐകോണിക് സ്മാര്‍ട് വാചുകള്‍ തിരിച്ചുവിളിക്കുന്നു. തുക മടങ്ങി തരുമെന്നും കമ്പനി പ്രഖ്യാപിച്ചു.
പരാതികളുള്ള യു എ ഇ യിലെ ഉപയോക്താക്കളോട് വാചുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനും റീഫന്‍ഡിനായി കമ്പനി വെബ്‌പേജ് സന്ദര്‍ശിക്കാനും നിര്‍ദേശിച്ചു.

UAE: Fitbit recalls smartwatches due to burn risk, announces refunds, Dubai, News, Business, Report, Gulf, World

തിരിച്ചുവിളിച്ച ഐകോണിക് സ്മാര്‍ട് വാചുകള്‍ക്ക് 299 ഡോളര്‍ വീതം റീഫന്‍ഡ് വാഗ്ദാനം ചെയ്യുന്നതായി എ എഫ് പി റിപോര്‍ട് ചെയ്യുന്നു. 2020-ല്‍ ഈ വാചുകളുടെ ഉത്പാദനം കമ്പനി നിര്‍ത്തിയിരുന്നു. മറ്റേത് ഇലക്ട്രോണിക് ഉപകരണമോ ലിഥിയം അയോണ്‍ ബാറ്ററിയോ റീസൈകിള്‍ ചെയ്യുന്നത് പോലെ ഉപയോക്താക്കള്‍ക്ക് അവരുടെ വാചും നീക്കംചെയ്യാം. അവ ഷോരുകളിലേക്ക് തിരികെ നല്‍കരുത്.

പലരും ധരിച്ച ഐകോണിക് സ്മാര്‍ട് വാചുകള്‍ കത്തിയതായി 100 ലധികം റിപോര്‍ടുകള്‍ ലഭിച്ചതായി യുഎസ് ഉപഭോക്തൃ ഉല്‍പന്ന സുരക്ഷാ കമിഷന്‍ അറിയിച്ചു. ഈ സ്മാര്‍ട് വാചുകള്‍ ഉപഭോക്താക്കള്‍ ഇനി ഉപയോഗിക്കരുതെന്ന് കമിഷനെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട് ചെയ്തു.

ഒരു ദശലക്ഷത്തോളം അയണിക് സ്മാര്‍ട് വാചുകള്‍ യുഎസിലും 693,000 എണ്ണം രാജ്യത്തിന് പുറത്തും വിറ്റുപോയതായി അറിയിപ്പില്‍ പറയുന്നു.

'ഉപഭോക്തൃ സുരക്ഷ എല്ലായ്‌പ്പോഴും ഫിറ്റ്ബിറ്റിന്റെ മുന്‍ഗണനയാണ്, വളരെയധികം ജാഗ്രതയോടെ, ഞങ്ങള്‍ ഐകോണിക് സ്മാര്‍ട് വാചുകള്‍ തിരിച്ചുവിളിക്കുന്നു. ഞങ്ങള്‍ക്ക് വളരെ പരിമിതമായ റിപോര്‍ടുകള്‍ മാത്രമാണ് ലഭിച്ചത് , ഫിറ്റ്ബിറ്റ് അയണിക് സ്മാര്‍ട് വാചുകളിലെ ബാറ്ററി അമിതമായി ചൂടാകുന്നത്, ഉപഭോക്താവിന്റെ ശരീരത്തില്‍ പൊള്ളലുണ്ടാക്കുന്നു,' കമ്പനി പറഞ്ഞു.

അത്തരം സംഭവങ്ങള്‍ 'വളരെ അപൂര്‍വമാണ്', ഈ തിരിച്ചുവിളിക്കല്‍ മറ്റ് ഫിറ്റ്ബിറ്റ് സ്മാര്‍ട് വാചുകളെയോ ട്രാകറുകളെയോ ബാധിക്കില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. അതേസമയം തീപിടുത്തം റിപോര്‍ട് ചെയ്തിട്ടില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

Keywords: UAE: Fitbit recalls smartwatches due to burn risk, announces refunds, Dubai, News, Business, Report, Gulf, World.

Post a Comment