നിർദിഷ്ട പുതുക്കിയ നിരക്കുകൾ അനുസരിച്ച്, 1,000 ക്യുബിക് കപാസിറ്റി (സിസി) ഉള്ള സ്വകാര്യ കാറുകൾക്ക് 2019-20 ലെ 2,072 രൂപയിൽ നിന്ന് 2,094 രൂപയായി ഉയരും. 1,000 സിസി മുതൽ 1,500 സിസി വരെയുള്ള സ്വകാര്യ കാറുകൾക്ക് 3,221 രൂപയിൽ നിന്ന് 3,416 രൂപയായും, 1,500 സിസിക്ക് മുകളിലുള്ള കാറുകൾക്ക് 7,890 രൂപയിൽ നിന്ന് 7,897 രൂപയായും കൂട്ടാനാണ് നിർദേശം. 150 സിസിക്ക് മുകളിലുള്ളതും എന്നാൽ 350 സിസിയിൽ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങൾക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങൾക്ക് 2,804 രൂപയുമാണ് പ്രീമിയം.
നേരത്തെ, തേർഡ് പാർടി നിരക്കുകൾ ഇൻഷുറൻസ് റെഗുലേറ്ററി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആർഡിഎഐ) യാണ് അറിയിച്ചിരുന്നത്. എന്നാൽ ഇൻഷുറൻസ് റെഗുലേറ്ററുമായി കൂടിയാലോചിച്ച് റോഡ് ഗതാഗത മന്ത്രാലയം തേർഡ് പാർടി നിരക്കുകൾ അറിയിക്കുന്നത് ഇതാദ്യമാണ്.
കരട് വിജ്ഞാപനമനുസരിച്ച്, ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, ഇലക്ട്രിക് ചരക്കുകൾ കയറ്റുന്ന വാണിജ്യ വാഹനങ്ങൾ, ഇലക്ട്രിക് പാസൻജർ വാഹക വാഹനങ്ങൾ എന്നിവയ്ക്ക് 15 ശതമാനം കിഴിവ് നിർദേശിക്കുന്നു. ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനങ്ങൾക്ക് പ്രീമിയം നിരക്കിൽ 7.5 ശതമാനം ഇളവ് നിർദേശിക്കുന്നു. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് ഇത് പ്രോത്സാഹനമാകുമെന്നും കരട് വിജ്ഞാപനത്തിൽ പറയുന്നു.
ഇലക്ട്രിക് പ്രൈവറ്റ് കാറുകൾക്ക് (30KW-ൽ കൂടാത്തത്) 1,780 രൂപയും, ഇലക്ട്രിക് കാറുകൾക്ക് (30 KW-ൽ കൂടുതലുള്ളതും എന്നാൽ 65 KW-ൽ കൂടാത്തതുമായ) 2,904 രൂപയും ആയിരിക്കും പ്രീമിയം നിരക്ക്. ചരക്കുകൾ കയറ്റുന്ന വാണിജ്യ വാഹനങ്ങൾക്ക് പ്രീമിയം (12,000 കിലോഗ്രാമിൽ കൂടുതൽ എന്നാൽ 20,000 കിലോഗ്രാമിൽ കൂടരുത്) 2019-20ലെ 33,414 രൂപയിൽ നിന്ന് 35,313 രൂപയായി ഉയരും.
Keywords: News, National, New Delhi, Motor Vehicle, Insurance, Top-Headlines, Central Government, Ministry, Cash, Road, Car, Third-party motor insurance premium, Notification, Third-party motor insurance premium set to increase; draft notification issued.
< !- START disable copy paste -->