Follow KVARTHA on Google news Follow Us!
ad

18 കാരനെ മരിച്ച നിലയിൽ കണ്ടെത്തി; അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ്

Thane: 18-year-old boy killed in Bhiwandi, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com 04.03.2022) മഹാരാഷ്ട്രയില്‍ 18 കാരനെ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയി വെട്ടിക്കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. താനെ ജില്ലയിലെ ഭിവണ്ടി പട്ടണത്തിലാണ് സംഭവം നടന്നത്. ഭോയ്വാഡ പൊലീസ് സ്റ്റേഷനില്‍ കൊലപാതകത്തിന് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
     
News, National, Mumbai, Boy, Killed, Top-Headlines, Crime, Police, Case, Investigates, Dead Body, Bhiwandi, Thane: 18-year-old boy killed in Bhiwandi.

അശോക് നഗര്‍ നിവാസിയായ ഗുരാന്‍ അസ്ഹര്‍ ശെയ്ഖിനെ അജ്ഞാതരായ പ്രതികള്‍ കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

തല തകര്‍ന്ന നിലയിലാണ് അസ്ഹറിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റ് മോർടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Keywords: News, National, Mumbai, Boy, Killed, Top-Headlines, Crime, Police, Case, Investigates, Dead Body, Bhiwandi, Thane: 18-year-old boy killed in Bhiwandi.
< !- START disable copy paste -->

Post a Comment