വാഹനം ഓടിക്കുന്നതിനിടെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു; വിദ്യാര്‍ഥികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി
Mar 4, 2022, 08:46 IST
ചെന്നൈ: (www.kvartha.com 04.03.2022) ഡ്രൈവിങ്ങിനിടെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. അപകടത്തിലായ വിദ്യാര്‍ഥികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം നടന്നത്.
വാഹനം ഓടിക്കുന്നതിനിടെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ച് സ്റ്റിയറിങ്ങില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഡ്രൈവര്‍ പ്രഭു (43) ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 12 വിദ്യാര്‍ഥികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
സ്വകാര്യ സ്‌കൂളിന്റേതാണ് ബസ്. വ്യാഴാഴ്ച രാവിലെ വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രഭുവിന് ഹൃദയാഘാതം ഉണ്ടായത്. ഡ്രൈവിംഗ് സീറ്റില്‍ വീണതിനെ തുടര്‍ന്ന്് ബസ് മറിഞ്ഞെന്നാണ് റിപോര്‍ട്.
സമീപവാസികള്‍ ഓടിയെത്തി ബസിനുള്ളില്‍ ഉണ്ടായിരുന്ന 12 വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി. അപകടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ച് ഡ്രൈവറെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.