Follow KVARTHA on Google news Follow Us!
ad

പാകിസ്താൻ നൽകിയത് തിന്നാൻ കൊള്ളാത്ത ഗോതമ്പാണെന്ന് താലിബാൻ ഉദ്യോഗസ്ഥൻ; 'ഇൻഡ്യയുടെ ധാന്യം ഗുണനിലവാരം വളരെ മികച്ചത്'; സാമൂഹ്യ മാധ്യമങ്ങളിൽ പോര്

Taliban official slams Pak for sending inedible wheat, says India’s far better: Reports #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 05.03.2022) ഭക്ഷ്യയോഗ്യമല്ലാത്ത ഗോതമ്പ് ദാനം ചെയ്തതിന് അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍കാര്‍ പാകിസ്താനെ ആക്ഷേപിക്കുകയും മികച്ച ഗുണനിലവാരമുള്ള ഗോതമ്പ് അയച്ചതിന് ഇന്‍ഡ്യയെ പ്രശംസിക്കുകയും ചെയ്തതായി താലിബാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. താലിബാന്‍ ഉദ്യോഗസ്ഥരുടെ പരാമര്‍ശത്തെ തുടര്‍ന്ന് ട്വിറ്ററില്‍ വാക്പോരുണ്ടായി.
 
National, Newdelhi, News, Top-Headlines, Pakistan, India, Afghanistan, Government, Food, Social Media, Wheat, Video, Taliban official slams Pak for sending inedible wheat, says India’s far better: Reports

പാകിസ്താന്‍ ഗോതമ്പിന്റെ ഗുണനിലവാരത്തെക്കുറിച്ച് താലിബാന്‍ ഉദ്യോഗസ്ഥന്‍ പരാതിപ്പെടുന്ന വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അഫ്ഗാന്‍ പത്രപ്രവര്‍ത്തകന്‍ അബ്ദുൽ ഹഖ് ഒമേരിയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. 'നല്ല ഗുണനിലവാരമുള്ള ഗോതമ്പിന്' ട്വിറ്ററില്‍ ഇന്‍ഡ്യയ്ക്ക് നന്ദി പറയുന്നതും കാണാം. 'അഫ്ഗാന്‍ ജനതയ്ക്കുള്ള തുടര്‍ചയായ പിന്തുണയ്ക്ക് ഇന്‍ഡ്യയ്ക്ക് നന്ദി. പൊതു-സൗഹൃദ ബന്ധങ്ങള്‍ക്കൊപ്പം ഞങ്ങളുടെ ജനങ്ങള്‍ എന്നുമുണ്ടാകും. ജയ് ഹിന്ദ്,' ഹംദുല്ല അര്‍ബാബ് ട്വീറ്റ് ചെയ്തു.

'പാകിസ്താന്‍ അഫ്ഗാനിസ്താന് നല്‍കിയ ഗോതമ്പ് മുഴുവന്‍ ഉപയോഗിക്കാനാകാത്തവിധം കേടായിരിക്കുന്നു. ഇന്‍ഡ്യ എപ്പോഴും അഫ്ഗാനിസ്താനെ സഹായിച്ചിട്ടുണ്ട്.'- നജീബ് ഫര്‍ഹോഡിസ് എന്ന മറ്റൊരു ഉപയോക്താവ് പറഞ്ഞു. അതേസമയം പാകിസ്താനെതിരെ പരാമര്‍ശം നടത്തിയ താലിബാന്‍ ഉദ്യോഗസ്ഥനെ സ്ഥാനത്തുനിന്ന് പുറത്താക്കിയതായി അറിയുന്നു.

അഫ്ഗാനിസ്താനെ സഹായിക്കാനായി ഇന്‍ഡ്യ കഴിഞ്ഞ മാസം മുതല്‍ ഗോതമ്പ് അയച്ചു തുടങ്ങിയിരുന്നു. 2000 മെട്രിക് ടണ്‍ ഗോതമ്പുമായി ഇന്‍ഡ്യയുടെ രണ്ടാമത്തെ സഹായ സംഘം വ്യാഴാഴ്ച അമൃത്സറിലെ അട്ടാരിയില്‍ നിന്ന് അഫ്ഗാനിസ്താനിലെ ജലാലാബാദിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Keywords: National, Newdelhi, News, Top-Headlines, Pakistan, India, International, Afghanistan, Government, Food, Social Media, Wheat, Video, Taliban official slams Pak for sending inedible wheat, says India’s far better: Reports

< !- START disable copy paste -->

Post a Comment