ന്യൂഡെല്‍ഹി: (www.kvartha.com 07.03.2022) മീഡിയവണ്‍ ചാനലിനെ വിലക്കിയ കേന്ദ്രസര്‍കാര്‍ നടപടി ശരിവെച്ച ഹൈകോടതി വിധിക്കെതിരായ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന മീഡിയവണിന്റെ അപേക്ഷ കോടതി അംഗീകരിച്ചു.
ചാനലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹ്തകി, ദുഷ്യന്ത് ദവെ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹാജരാകുക. ഒരു മാസത്തിലേറെയായി 320 പേര്‍ ജോലിയില്ലാതെ ഇരിക്കുകയാണെന്നും ഇത് ഗൗരവമായ വിഷയമാണെന്നും ദുഷ്യന്ത് ദവെ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി തീരുമാനം അറിയിച്ചത്.
മീഡിയവണിന്റെ വിലക്ക് നീങ്ങുമോ? കേസ് വ്യാഴാഴ്ച പരിഗണിക്കും
#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,
New Delhi,News,mediaone,Channel,Supreme Court of India,High Court of Kerala,Kerala,Trending,Media,