പ്രമുഖ നടിക്കെതിരെ ജാമ്യമില്ലാ വാറണ്ട്; പരിപാടിക്കായി 37 ലക്ഷം ഈടാക്കിയിട്ടും പങ്കെടുത്തില്ലെന്ന് ആരോപണം
Mar 6, 2022, 13:55 IST
മുംബൈ: (www.kvartha.com 06.03.2022) 37 ലക്ഷം രൂപയുടെ വഞ്ചന നടത്തിയെന്ന കേസില്‍ നടി സോനാക്ഷി സിന്‍ഹക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. 37 ലക്ഷം രൂപ ഈടാക്കിയ ഒരു പരിപാടിയിൽ നടി പങ്കെടുത്തില്ലെന്നാണ് ആരോപണം. മൊറാദാബാദിലെ കട്ഘര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ താമസക്കാരനായ ഇവന്റ് ഓര്‍ഗനൈസര്‍ പ്രമോദ് ശര്‍മ്മ സംഘടിപ്പിച്ച പരിപാടിയില്‍ സൊനാക്ഷിയെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നെങ്കിലും താരം പങ്കെടുത്തില്ല.
തുടര്‍ന്ന് പണം തിരികെ നല്കാന് സംഘാടകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്കാന് നടിയുടെ മാനജര്‍ വിസമ്മതിച്ചതായി പറയുന്നു. സൊനാക്ഷി സിന്‍ഹയെ പലതവണ വിളിച്ചിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വഞ്ചനയ്ക്ക് കേസെടുത്തത്. മൊഴി നല്കാന് സൊനാക്ഷി മൊറാദാബാദിലേക്ക് പോയതായി പറയുന്നു. എന്നാല്‍, വഞ്ചന കേസില്‍ താരം തുടര്‍ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി ഇപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചത്.
സല്മാന് ഖാന്, ദിഷ പടാനി, പൂജ ഹെഗ്ഡെ എന്നിവര്‍ക്കൊപ്പം നടത്തിയ പര്യടനത്തില്‍ നിന്ന് സൊനാക്ഷി അടുത്തിടെയാണ് മടങ്ങിയെത്തിയത്. ഹുമ ഖുറേഷിയും അഭിനയിക്കുന്ന 'ഡബിള്‍ എക്സ്എല്‍' എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കും. റിതേഷ് ദേശ്മുഖും സാഖിബ് സലീമും ചേര്‍ന്ന് എഴുതിയ 'കക്കുട' എന്ന ചിത്രവും താമസിയാതെ ആരംഭിക്കും.
< !- START disable copy paste -->

Keywords: News, National, Mumbai, Top-Headlines, Madhya Pradesh, Report, Issue, Cash, Case, Actress, Police, Salman Khan, Actor, Bollywood, Film, Sonakshi Sinha, Non-Bailable Warrant, Sonakshi Sinha Lands in Legal Trouble, Non-Bailable Warrant Issued Against Her: Report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.