Follow KVARTHA on Google news Follow Us!
ad

റഷ്യയെ കൊണ്ട് 6 മണിക്കൂര്‍ യുദ്ധം നിര്‍ത്തിവച്ച ഇന്‍ഡ്യന്‍ നയതന്ത്രത്തിന് സമൂഹമാധ്യമങ്ങളില്‍ കയ്യടി

Social media hails 'power of Indian diplomacy' as India halts war in Kharkiv for 6 hours#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 03.03.2022) റഷ്യയെ കൊണ്ട് ആറ് മണിക്കൂര്‍ യുദ്ധം നിര്‍ത്തിവച്ച ഇന്‍ഡ്യന്‍ നയതന്ത്രത്തിന് സമൂഹമാധ്യമങ്ങള്‍ കയ്യടിക്കുന്നു. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുക എന്നതായിരുന്നു കേന്ദ്രസര്‍കാരിന്റെ ഏക ഉദ്ദേശമെങ്കിലും കാര്യങ്ങള്‍ റഷ്യയെ ബോധ്യപ്പെടുത്തിയ സര്‍കാരിന്റെ സമീപനവും നയതതന്ത്രവും പരക്കെ പ്രശംസിക്കപ്പെട്ടു. ലോകശക്തികള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് ഇന്‍ഡ്യയ്ക്ക് ചെയ്യാന്‍ കഴിഞ്ഞു - എന്നാണ് സമൂഹമാധ്യമങ്ങളിലും പൊതുസമൂഹവും ചൂണ്ടിക്കാട്ടുന്നത്. 

റഷ്യ-യുക്രൈന്‍ യുദ്ധം ഉടനടി നിര്‍ത്തണമെന്ന് ഇന്‍ഡ്യ ആവശ്യപ്പെടുന്നുണ്ടെങ്കിലും ആക്രമണത്തിന് റഷ്യയെ നേരിട്ട് ആക്ഷേപിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണില്‍ സംഭാഷണം നടത്തി, യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനിലെ സംഘര്‍ഷാവസ്ഥ അദ്ദേഹം അവലോകനം ചെയ്തു. ശേഷം ഫെബ്രുവരി 26 ന് ആരംഭിച്ച ഓപറേഷന്‍ ഗംഗയെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച ചെയ്തു. റഷ്യയിലേക്കുള്ള ഏറ്റവും ചെറിയ പാതയിലൂടെ, ഖാര്‍കിവില്‍ നിന്ന് ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളെ അടിയന്തരമായി ഒഴിപ്പിക്കാന്‍ തന്റെ രാജ്യം ശ്രമിക്കുന്നുണ്ടെന്ന് സംഭാഷണത്തിനിടെ പ്രസിഡന്റ് പുടിന്‍ പ്രധാനമന്ത്രി മോദിയെ അറിയിച്ചു. 

News, National, India, New Delhi, India, Army, Social Media, Russia, Ukraine, War, Trending, Social media hails 'power of Indian diplomacy' as India halts war in Kharkiv for 6 hours


യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെക്കുറിച്ചും റഷ്യന്‍ പ്രസിഡന്റും ഇതേ അഭിപ്രായം പങ്കിട്ടു. 

ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളെ യുക്രൈന്‍ സുരക്ഷാ സേന ബന്ദികളാക്കിയിട്ടുണ്ടെന്നും അവര്‍ അവരെ മനുഷ്യകവചമായി ഉപയോഗിക്കുന്നുണ്ടെന്നും റഷ്യന്‍ പ്രദേശത്തേക്ക് പോകുന്നത് തടയാന്‍ സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ഉത്തരവാദിത്തം പൂര്‍ണമായും കീവിലെ അധികാരികള്‍ക്കാണെന്നും പുടിന്‍ ചൂണ്ടിക്കാണിച്ചു. 

എന്നാല്‍ കീവില്‍ ഒരു ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെയും ബന്ദികളാക്കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയുടെ അവകാശവാദങ്ങള്‍ തള്ളുകയും ചെയ്തു.

Keywords: News, National, India, New Delhi, India, Army, Social Media, Russia, Ukraine, War, Trending, Social media hails 'power of Indian diplomacy' as India halts war in Kharkiv for 6 hours

Post a Comment