സുരക്ഷിതമായ യാത്രയുടെ ആവശ്യത്തോട് റഷ്യയും യുക്രൈനും അടിയന്തരമായി പ്രതികരിക്കണമെന്ന് ഇൻഡ്യ; 'ഖാർകിവിലെ സ്ഥിതിഗതികൾ വഷളാകുന്നത് അതീവ ആശങ്കാജനകം'

 


ന്യൂഡെൽഹി:(www.kvartha.com 01.03.2022) യുക്രെയിനിലെ ഖാർകിവ് നഗരത്തിൽ ഷെലാക്രമണത്തിൽ ഇൻഡ്യൻ വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തെ ഗൗരവത്തോടെ വീക്ഷിച്ച ഇൻഡ്യ, റഷ്യയും യുക്രൈനും തങ്ങളുടെ 'സുരക്ഷിത പാത'യുടെ ആവശ്യത്തോട് അടിയന്തരമായി പ്രതികരിക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞു. ഖാർകിവിലെ സ്ഥിതിഗതികൾ വഷളാകുന്നത് അതീവ ആശങ്കാജനകമാണെന്നും ആ നഗരത്തിലെ ഇൻഡ്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് സർകാർ മുൻഗണന നൽകുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
                     
സുരക്ഷിതമായ യാത്രയുടെ ആവശ്യത്തോട് റഷ്യയും യുക്രൈനും അടിയന്തരമായി പ്രതികരിക്കണമെന്ന് ഇൻഡ്യ; 'ഖാർകിവിലെ സ്ഥിതിഗതികൾ വഷളാകുന്നത് അതീവ ആശങ്കാജനകം'

ഖാർകിവിൽ നിന്നും സംഘർഷ മേഖലകളിലെ മറ്റ് നഗരങ്ങളിൽ നിന്നും വിദ്യാർഥികൾ ഉൾപെടെയുള്ള ഇൻഡ്യൻ പൗരന്മാർക്ക് സുരക്ഷിതമായി കടന്നുപോകാനുള്ള ആവശ്യകത ഇൻഡ്യ ഇതിനകം റഷ്യൻ, യുക്രേനിയൻ എംബസികളുമായി ഉണർത്തിയിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ ഖാർകിവ് നഗരത്തിൽ നടന്ന ഷെലാക്രമണത്തിൽ കർണാടകയിൽ നിന്നുള്ള ഒരു വിദ്യാർഥിക്ക് ജീവൻ നഷ്ടപ്പെട്ടു. ഹാവേരി ജില്ലയിലെ ചാലഗേരി സ്വദേശിയായ നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ ഖാർകിവിലെ നാഷനൽ മെഡികൽ യൂനിവേഴ്സിറ്റിയിലെ നാലാം വർഷ മെഡികൽ വിദ്യാർഥിയായിരുന്നു.

Keywords:  News, World, National, New Delhi, Russia, Ukraine, War, Top-Headlines, Government, Passenger, Indian, Students, Bomb Blast, Kharkiv, Situation in Kharkiv matter of grave concern, imperative that Russia, Ukraine respond to our need for safe passage: Govt sources.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia