കൊച്ചി: (www.kvartha.com 08.03.2022) സിജു വില്‍സണെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന 'വരയന്‍' ഏറെക്കാലമായി എല്ലാവരും കാത്തിരിക്കുന്ന ഒന്നാണ്. ചിത്രത്തിന്റെ റിലീസ് പല കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
കാത്തിരിപ്പ് അവസാനിച്ചു, ഇനി ആഘോഷം എന്ന് പറഞ്ഞാണ് വരയന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 20 നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രം തിയറ്ററുകളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. വൈദികനായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്.
പ്രേമചന്ദ്രന്‍ എ ജിയാണ് ചിത്രം നിര്‍മിക്കുന്നത്. 'വരയന്‍' എന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത് ബി കെ ഹരിനാരായണനാണ്. സിജു വില്‍സന്റെ കഥാപാത്രം മികച്ച ഒന്നാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.