SWISS-TOWER 24/07/2023

ഓസ്‌ട്രേലിയന്‍ ക്രികറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലന്‍സില്‍ ദുരൂഹമായി പ്രവേശിച്ച് 'അജ്ഞാത'യായ ജര്‍മന്‍ യുവതി; അന്വേഷണം ആരംഭിച്ച് തായ്‌ലന്‍ഡ് പൊലീസ്

 


ADVERTISEMENT

ബാങ്കോക്: (www.kvartha.com 07.03.2022) ഓസ്‌ട്രേലിയന്‍ ക്രികറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലന്‍സില്‍ 'അജ്ഞാത'യായ ജര്‍മന്‍ യുവതി ദുരൂഹമായി പ്രവേശിച്ചെന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് തായ്‌ലന്‍ഡ് പൊലീസ്. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുള്ളതായുള്ള ആരോപണവും ഉയര്‍ന്നിരുന്നു. വോണിന്റെ മൃതദേഹം മാറ്റുന്ന സമയത്ത് തായ്ലന്‍ഡ്, ഓസ്‌ട്രേലിയന്‍ അധികൃതര്‍ എന്തുകൊണ്ട് സ്ഥലത്തെത്തിയില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.
Aster mims 04/11/2022

ഓസ്‌ട്രേലിയന്‍ ക്രികറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലന്‍സില്‍ ദുരൂഹമായി പ്രവേശിച്ച് 'അജ്ഞാത'യായ ജര്‍മന്‍ യുവതി; അന്വേഷണം ആരംഭിച്ച് തായ്‌ലന്‍ഡ് പൊലീസ്

സംഭവവുമായി ബന്ധപ്പെട്ട് ജര്‍മന്‍ യുവതിയെ തായ്ലന്‍ഡ് പൊലീസ് ചോദ്യം ചെയ്തു എന്നാണ് അറിയുന്നത്. വോണിന്റെ മൃതദേഹം കൊ സമുയി ദ്വീപിലെ ആശുപത്രിയില്‍ നിന്നും സുറത് തനി നഗരത്തിലേക്കു കൊണ്ടുപോകുമ്പോഴാണ് ഈ ജര്‍മന്‍ യുവതി ആംബുലന്‍സില്‍ പ്രവേശിച്ചത്.

വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലന്‍സ് ബോടി(Boat) ല്‍ കയറ്റുന്നതിനായി നിര്‍ത്തിയിട്ടപ്പോഴായിരുന്നു സംഭവമെന്ന് വിവിധ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. പൂക്കളുമായി ഒരു തായ്ലന്‍ഡ് യുവതിക്കൊപ്പമാണ് ജര്‍മന്‍ യുവതി ആംബുലന്‍സിനരികെ എത്തിയത്. തുടര്‍ന്ന് ആംബുലന്‍സിന് അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനുമായും ആംബുലന്‍സ് ഡ്രൈവറുമായും ഈ യുവതി സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

തുടര്‍ന്ന് ഇരുവരും ആംബുലന്‍സിനു പിന്നിലെത്തുകയും, ജര്‍മന്‍ യുവതി മാത്രം ഉള്ളില്‍ കടന്ന് വാതില്‍ അടയ്ക്കുകയുമായിരുന്നു. ഇവര്‍ ഏതാണ്ട് 40 സെകന്‍ഡോളം സമയം ആംബുലന്‍സിനുള്ളിലുണ്ടായിരുന്നു എന്നാണ് വിവരം. ഷെയ്ന്‍ വോണിന്റെ മൃതദേഹം കൊണ്ടുപോകുന്നതില്‍ സുരക്ഷാ വീഴ്ച സംഭവിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തായ്ലന്‍ഡ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

അതേസമയം, ഷെയ്ന്‍ വോണിന്റെ സുഹൃത്താണെന്ന് അവകാശപ്പെട്ടാണ് യുവതി ആംബുലന്‍സിന് അരികെ എത്തിയതെന്നും പറയുന്നു.

അതിനിടെ, വോണിന്റേത് 'സ്വാഭാവിക മരണ'മെന്നാണ് പോസ്റ്റ് മോര്‍ടെം റിപോര്‍ട്. തായ്ലന്‍ഡ് പൊലീസിനെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്.

വോണിന്റെ മൃതദേഹം ഓസ്‌ട്രേലിയയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതിനു ശേഷമേ സംസ്‌കാര തീയതി തീരുമാനിക്കൂ. വോണിനു ദേശീയ ബഹുമതികളോടെയുള്ള സംസ്‌കാരം നല്‍കുന്ന കാര്യം അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിച്ച് ധാരണയിലെത്തിയതായി വിക്ടോറിയ സംസ്ഥാനത്തു നിന്നുള്ള ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് അംഗം ഡാനിയേല്‍ ആന്‍ഡ്രൂസ് അറിയിച്ചു. മെല്‍ബന്‍ ക്രികറ്റ് ഗ്രൗന്‍ഡിനു പുറത്തുള്ള വോണിന്റെ പ്രതിമയില്‍ കഴിഞ്ഞദിവസവും നിരവധി ആരാധകര്‍ ആദരാഞ്ജലി അര്‍പിച്ചു.

Keywords: Shane Warne: Thai police investigating after woman allowed into ambulance with Australian cricketer's body, Australia, News, Sports, Cricket, Dead Body, Ambulance, Media, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia