ശഅബാന്‍ മാസത്തിന് തുടക്കം; പരിശുദ്ധ റമദാനിന് മുന്നൊരുക്കങ്ങൾ

 


ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 04.03.2022) ഹിജ്റി കലൻഡർ മാസത്തിലെ ശഅബാൻ മാസത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്ന ചന്ദ്രക്കല വ്യാഴാഴ്ച യുഎഇയില്‍ ദൃശ്യമായി. അതിനാല്‍ വെള്ളിയാഴ്ച ശഅബാന്‍ ഒന്ന് ആണ്. ഇന്റര്‍നാഷനല്‍ അസ്‌ട്രോണമി സെന്റർ ജ്യോതിശാസ്ത്ര നിരീക്ഷണാലയം വഴി ദൂരദര്‍ശിനി ഉപയോഗിച്ച് ശഅബാന്‍ മാസത്തിലെ ചന്ദ്രക്കല കാണുകയും ചന്ദ്രക്കലയുടെ ചിത്രം പകര്‍ത്തുകയും ചെയ്തു. ചന്ദ്രക്കല ദർശിക്കുന്നതിനെ ആശ്രയിച്ച് ഇസ്ലാമിക മാസങ്ങൾ 29 അല്ലെങ്കില്‍ 30 ദിവസങ്ങള്‍ നീണ്ടുനില്‍ക്കും.
                               
ശഅബാന്‍ മാസത്തിന് തുടക്കം; പരിശുദ്ധ റമദാനിന് മുന്നൊരുക്കങ്ങൾ
               
ഇതോടെ ഏറെ പവിത്രമായ റമദാന്‍ മാസം ആരംഭിക്കാൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണുള്ളത്. അതിനായുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. റമദാനിലെ പകലുകളില്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കി ആത്മീയ ചിന്തയിൽ ആരാധനകളിൽ മുഴുകും. ദാന ധര്‍മങ്ങളും പുണ്യകര്‍മങ്ങളും നിറഞ്ഞ ആത്മവിചാരങ്ങളാല്‍ ജീവിതം സമ്പന്നമാക്കാനുള്ള അവസരമാണ് റമദാന്‍.

റമദാനിന്റെ മുന്നോടിയായുള്ള റജബ്, ശഅബാൻ മാസങ്ങൾ വിശ്വാസികൾ ഏറെ പ്രധാന്യത്തോടെയാണ് കാണുന്നത്. ശഅബാൻ 15 ന് ബറാഅത് രാവ് ആയി ആചരിക്കുന്നു. പകലിൽ വ്രതവും അനുഷ്ഠിക്കുന്നു.

Keywords:  News, Dubai, Gulf, Muslims, UAE, Top-Headlines, Islam, Religion, Fast, Ramadan, Sha'ban, Moon, Sha'ban crescent moon spotted.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia