യുക്രൈനിൽ മറ്റൊരു ഇൻഡ്യൻ വിദ്യാർഥി മരിച്ചു; രണ്ട് ദിവസത്തിനുള്ളിൽ രണ്ടാമത്തെ മരണം

 


കീവ്:(www.kvartha.com 02.03.2022) യുക്രൈനിൽ രണ്ടാമത്തെ ഇൻഡ്യൻ വിദ്യാർഥി മരിച്ചു. പഞ്ചാബിലെ ബർണാലയിൽ നിന്നുള്ള
ചന്ദൻ ജിൻഡാൽ (22) ആണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട് ചെയ്തു. വിനിറ്റ്സിയ നാഷനൽ പൈറോഗോവ് മെമോറിയൽ മെഡികൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ്. 
                
യുക്രൈനിൽ മറ്റൊരു ഇൻഡ്യൻ വിദ്യാർഥി മരിച്ചു; രണ്ട് ദിവസത്തിനുള്ളിൽ രണ്ടാമത്തെ മരണം

പക്ഷാഘാതത്തെ തുടർന്നാണ് മരണമെന്നാണ് റിപോർട്. വിദ്യാർഥിയെ പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് വിനിറ്റ്സിയ (കൈവ്സ്ക സ്ട്രീറ്റ് 68) എമർജൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച പുലർചെയാണ് മരണം സംഭവിച്ചത്.
                              
യുക്രൈനിൽ മറ്റൊരു ഇൻഡ്യൻ വിദ്യാർഥി മരിച്ചു; രണ്ട് ദിവസത്തിനുള്ളിൽ രണ്ടാമത്തെ മരണം

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് പിതാവ് ഇൻഡ്യൻ സർകാരിനോട് ആവശ്യപ്പെട്ടു.

ഒരു ദിവസം മുമ്പ് ഖാർകിവിൽ ഷെൽ ആക്രമണത്തിൽ മരിച്ച കർണാടകയിൽ നിന്നുള്ള വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും കേന്ദ്രം നടത്തുന്നുണ്ട്.

Keywords:  News, World, Ukraine, Russia, Attack, Killed, Top-Headlines, Student, War, Report, Died, Second Indian student dies in war-torn Ukraine in two days.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia