മകനെ ഇൻഡ്യയിൽ തന്നെ പഠിപ്പിക്കണമെങ്കിൽ സ്വകാര്യ കോളജിൽ പ്രവേശിപ്പിക്കുക മാത്രമായിരുന്നു പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. 'അതിന് 85 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ചിലവഴിക്കേണ്ടിവരുമെന്ന് ഞാൻ കണ്ടെത്തി. അപ്പോഴാണ് അവനെ യുക്രൈനിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്, പക്ഷേ അത് കൂടുതൽ ചെലവേറിയതായി തെളിഞ്ഞു' - ശേഖർഗൗഡയ്ക്ക് സങ്കടമടക്കാനായില്ല.
യുക്രൈൻ - റഷ്യ യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. സാധനങ്ങൾക്കായി കടയുടെ മുന്നിൽ ക്യൂവിൽ നിൽക്കുമ്പോഴായിരുന്നു ദുരന്തമെത്തിയത്. കർണാടക ഹവേരി ജില്ലയിലെ ചളഗേരി സ്വദേശിയാണ് നവീൻ ശേഖരപ്പ. യുക്രൈനിൽ ആറ് നീണ്ടിനിൽക്കുന്ന എംബിബിഎസ് കോഴ്‌സിൽ നാലാം വർഷ വിദ്യാർഥിയായിരുന്നു നവീൻ.
നവീനെപ്പോലെ, ഹാവേരിയിൽ നിന്നുള്ള അരഡസനോളം പേരടക്കം നിരവധി വിദ്യാർഥികൾ ഇവിടെ സർകാർ കോളജിൽ പ്രവേശനം ലഭിക്കാത്തതിനാൽ യുക്രൈനിലേക്ക് മാറി. ഇവിടെയുള്ള ഒരു സ്വകാര്യ കോളജിൽ മെഡിസിൻ പഠിക്കാൻ ചിലവാകുന്ന പണത്തിന്റെ നാലിലൊന്ന് മതി യുക്രൈനിൽ.
യുക്രേനിയൻ കോളജുകൾക്ക് ലോകാരോഗ്യ കൗൻസിൽ പോലും അംഗീകാരം നൽകിയിട്ടുണ്ട്, കൂടാതെ ഇൻഡ്യൻ മെഡികൽ കൗൻസിലും അംഗീകരിച്ചിട്ടുള്ളതിനാൽ ബിരുദങ്ങൾ ഇൻഡ്യയിലും സാധുവാണ്. യൂറോപ്യൻ കൗൻസിൽ ഓഫ് മെഡിസിൻ, ജനറൽ മെഡികൽ കൗൻസിൽ ഓഫ് യുനൈറ്റഡ് കിംഗ്ഡം എന്നിവയും അംഗീകരിച്ചിട്ടുണ്ട്.
Keywords: News, National, Karnataka, Bangalore, Students, Ukraine, Russia, Attack, Father, Top-Headlines, Killed, War, Son, Indian, Government, PUC, Medical Seat, Scored 97% in PUC, but my son couldn't secure medical seat in state: Father of Karnataka boy killed in Ukraine.
< !- START disable copy paste -->