'എന്റെ മകനെ രക്ഷിക്കൂ, ഭാരതമാതാവിലേക്ക് അവനെ തിരികെ കൊണ്ടുവരിക' എന്ന തലക്കെട്ടില്‍ ജില്ലാ കലക്ടര്‍ക്ക് അയച്ച കത്തില്‍ റസിയ ബീഗം ആവശ്യപ്പെട്ടു. 14 വര്‍ഷം മുമ്പ് ഭര്‍ത്താവ് വൃക്ക തകരാറിലായി മരിച്ചെങ്കിലും, അദ്ദേഹത്തിന്റെ നിസഹായാവസ്ഥ കണ്ടാണ് എന്റെ മകന്‍ ഡോക്ടറാകാന്‍ തീരുമാനിച്ചത്. വിട്ടുമാറാത്ത അവസ്ഥകള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് മെഡികല്‍ സേവനങ്ങള്‍ നല്‍കുകയാണ് അവന്റെ ലക്ഷ്യം' - 50കാരിയായ ഈ മാതാവ് പറയുന്നു.
കോവിഡിന്റെ ആദ്യ തരംഗത്തിന്റെ ലോക് ഡൗൺ കാലത്താണ് മാനദണ്ഡങ്ങൾ പാലിച്ച് റസിയ ബീഗം
1,400 കിലോമീറ്റർ സഞ്ചരിച്ച് മകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ദുഷ്‌കരമായ യാത്ര നടത്തിയത്.
നിസാമാബാദിലെ ബോധനിൽ അധ്യാപികയായ റസിയ ബീഗം, അമൻ ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ കുടുങ്ങിയതിനാൽ അധികൃതരിൽ നിന്ന് അനുമതി തേടി യാത്ര പുറപ്പെടുകയായിരുന്നു. ഇവരെ പലയിടത്തും തടഞ്ഞെങ്കിലും യാത്ര ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊലീസിനെയും മറ്റ് ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്താൻ കഴിഞ്ഞു.
ഇപ്പോൾ കിഴക്കന്‍ യുക്രൈന്റെ ചില ഭാഗങ്ങളില്‍ സംഘര്‍ഷം കൂടിയതോടെ, സുമി സ്റ്റേറ്റ് മെഡികല്‍ യൂനിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അമന്റെ സുരക്ഷയെക്കുറിച്ച് ബീഗം കടുത്ത ആശങ്കയിലാണ്.
Keywords: News, National, Hyderabad, Top-Headlines, Andhra Pradesh, Son, Woman, Ukraine, Attack, War, Russia, Mother, COVID-19, Police, 'Save My Son': Woman Who Rode 1,400 Km for Son Pleads for His Safety in Ukraine.
< !- START disable copy paste -->