റമദാന്‍ മാസത്തില്‍ ഉംറ നിര്‍വഹിക്കാനുള്ള റിസര്‍വേഷന്‍ ആരംഭിച്ചു

 


ജിദ്ദ: (www.kvartha.com 06.03.2022) റമദാന്‍ മാസത്തില്‍ ഉംറ നിര്‍വഹിക്കാനുള്ള റിസര്‍വേഷന്‍ ലഭ്യത ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. ഇഅതമര്‍ന, തവകല്‍ന ആപ്ലികേഷനുകളിലൂടെ നിലവില്‍ റിസര്‍വേഷന്‍ ചെയ്യാവുന്നതാണ്. വിശുദ്ധ മാസത്തില്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂട്ടി തീയതിയും സമയവും ആസൂത്രണം ചെയ്യാനുള്ള അവസരം സുഗമമാക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഉംറ നിര്‍വഹിക്കുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയും ഓരോ തീര്‍ഥാടകര്‍ക്കും അനുവദിച്ച സമയം കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഉംറക്കായി ആപുകള്‍ വഴി അനുയോജ്യമായ സമയം തിരഞ്ഞെടുത്ത് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ വിവിധ നിറങ്ങള്‍ നല്‍കി ഓരോ സമയത്തുമുള്ള ബുകിങ് സാന്ദ്രത മനസ്സിലാക്കാമെന്നും മന്ത്രാലയം അറിയിച്ചു.

ഉംറ നിര്‍വഹിക്കാനുള്ള സമയം മൂന്ന് മണിക്കൂറില്‍നിന്നും രണ്ട് മണിക്കൂര്‍ ആയി കുറച്ചതോടെ ഓരോ ദിവസവും 12 ബാചുകള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സാധിക്കും. അതിനാല്‍ ഗുണഭോക്താവിന് ഉചിതമായ സമയം തിരഞ്ഞെടുക്കാന്‍ കഴിയുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

റമദാന്‍ മാസത്തില്‍ ഉംറ നിര്‍വഹിക്കാനുള്ള റിസര്‍വേഷന്‍ ആരംഭിച്ചു


Keywords: Saudi: Tawakkalna starts reservations for Ramadan Umrah, Hajj, Saudi Arabia, Religion, Application, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia