മോസ്‌കോ: (www.kvartha.com 05.03.2022) യുക്രൈൻ - റഷ്യ യുദ്ധത്തിനിടയിൽ തങ്ങളുടെ ഉൽപന്നങ്ങൾ റഷ്യയിൽ വിൽക്കില്ലെന്ന് ആപിൾ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തോടുള്ള ഒരു റഷ്യക്കാരന്റെ കടുത്ത പ്രതികരണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
റഷ്യൻ യുവാവ് തന്റെ ആപിൾ ഐപാഡ് ചുറ്റിക കൊണ്ട് അടിച്ച് തകർക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോയിൽ, ഇതാണ് നിങ്ങളുടെ ഉപരോധങ്ങളോടുള്ള ഞങ്ങളുടെ പ്രതികരണമെന്ന് അദ്ദേഹം റഷ്യൻ ഭാഷയിൽ പറയുന്നു.
More fallout from Apple's decision to stop selling its products in Russia
— Francis Scarr (@francska1) March 2, 2022
"Here's our response to American sanctions! We don't fear you! We'll live without your nice 'pretty' things!" pic.twitter.com/MDFzSqAyva
ട്വിറ്ററിൽ വൈറലായ വീഡിയോ 1.8 ദശലക്ഷത്തിലധികം പേർ ഇതിനോടകം കണ്ടു. ബിബിസി ജീവനക്കാരൻ ഫ്രാൻസിസ് സ്കാറാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
Keywords: News, World, Top-Headlines, Russia, Man, Apple I pad, America, Country, Viral, Video, Ukraine, War, Attack, Social Media, Russian Man Destroys Apple iPad By Smashing The Screen With Hammer As The American Tech Company Stops Sales In the Country; Watch Viral Video.
< !- START disable copy paste -->