അതേസമയം അസംസ്‌കൃത ക്രൂഡ് 8.84 ശതമാനം ഉയര്‍ന്ന് ബാരലിന് 128.6 ഡോളറിലെത്തി. ഓഹരിയിലെ കനത്ത തകര്‍ച്ചയ്ക്കൊപ്പം, ബിഎസ്ഇ-ലിസ്റ്റഡ് കംപനികളുടെ വിപണി മൂലധനം തിങ്കളാഴ്ച രാവിലെ ഇടപാടുകളില്‍ 5,91,094.71 കോടി രൂപ ഇടിഞ്ഞ് 2,40,88,326.67 കോടി രൂപയായി. മാരുതി സുസുകി ഇൻഡ്യ, ഇന്‍ഡസിന്ദ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, ആക്‌സിസ് ബാങ്ക് എന്നിവയുടെ ഓഹരികൾ 6.72 ശതമാനം വരെ താഴ്ന്നു.
'യുദ്ധം സൃഷ്ടിച്ച അസാധാരണമായ അനിശ്ചിതത്വം ചരക്ക് വിപണിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ക്രൂഡ് 128 ഡോളറിലെത്തിയത് വലിയ ആഘാതമാണ്. ഇത് ആഗോള വളര്‍ചയെ ബാധിക്കുകയും പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. വിപണി തകര്‍ചയിലേക്ക് വഴുതിവീഴുകയാണ്,' - ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു. വിദേശ സ്ഥാപന നിക്ഷേപകര്‍ ഇന്‍ഡ്യന്‍ വിപണികളില്‍ വില്‍പന തകൃതിയാക്കി. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വെള്ളിയാഴ്ച അറ്റ അടിസ്ഥാനത്തില്‍ 7,631.02 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വിറ്റഴിച്ചു.
Keywords: News, National, World, Top-Headlines, Ukraine, Russia, War, Attack, New Delhi, Business, Cash, India, Bank, SBI, Russia Ukraine war, Trade, Russia Ukraine war: Investors' wealth tumbles over 5.91 lakh cr in morning trade.
< !- START disable copy paste -->