Follow KVARTHA on Google news Follow Us!
ad

റഷ്യ - യുക്രൈൻ യുദ്ധം സ്വർണവിലയിൽ ചെലുത്തുന്ന സ്വാധീനം

Russia-Ukraine war and gold prices, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ,
അഡ്വ. എസ് അബ്ദുൽ നാസർ

(www.kvartha.com 05.03.2022) റഷ്യ - യുക്രൈൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ സ്വർണവില കുതിക്കുകയാണ്. കഴിഞ്ഞ ഒമ്പത് മാസമായി 1780-1880 ഡോളർ നിലവാരത്തിൽ അന്താരാഷ്ട്ര വില ചാഞ്ചാടി നിൽക്കുകയായിരുന്നു. റഷ്യ - യുക്രൈൻ യുദ്ധ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ വിലവർധനവ്.
                                  
News, World, Kerala, Top-Headlines, Russia, Ukraine, Gold, Gold Price, Rate, Attack, War, Article, Russia-Ukraine war and gold prices.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അന്താരാഷ്ട്ര വിലയിൽ 100 ഡോളറിന്റെ വർധനവാണുണ്ടായത്. 1973 ഡോളറാണ് ഇപ്പോഴത്തെ അന്താരാഷ്ട്ര വില. രൂപ കൂടുതൽ ദുർബലമായി 76.43 ലേക്ക് എത്തിയതോടെ കേരളത്തിൽ സ്വർണത്തിന്റെ വില വലിയതോതിൽ കുതിക്കുകയാണ്.

ശനിയാഴ്ച 70 രൂപ ഗ്രാമിന് വർദ്ധിച്ച് 4840 രൂപയും, 560 രൂപ പവന് വർദ്ധിച്ച് 38720 രൂപയുമായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 2000 രൂപയുടെ വില വർധനവാണ് ഒരു പവൻ സ്വർണത്തിന് കേരളത്തിൽ അനുഭവപ്പെട്ടത്. അന്താരാഷ്ട്ര സ്വർണവില 2000 ഡോളർ കടക്കാനും വില കുതിക്കാനുമാണ് സാധ്യത. വലിയ ചാട്ടത്തിനും സാധ്യത കൽപ്പിക്കുന്നുണ്ട്. കേരളത്തിൽ സ്വർണവിപണിയിലെ വിലക്കുതിപ്പ് താൽകാലികമായ അമ്പരപ്പും, അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുകയാണ്.

(ലേഖകൻ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവെർ മെർചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ഓൾ ഇൻഡ്യ ജം ആൻഡ് ജ്വലെറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറുമാണ്)

Keywords: News, World, Kerala, Top-Headlines, Russia, Ukraine, Gold, Gold Price, Rate, Attack, War, Article, Russia-Ukraine war and gold prices.
< !- START disable copy paste -->

Post a Comment