ആറ്റിങ്ങലില്‍ ബൈകും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ച് അപകടം; ഒരാള്‍ മരിച്ചു
Mar 2, 2022, 14:44 IST
തിരുവനന്തപുരം: (www.kvartha.com 02.03.2022) ആറ്റിങ്ങലില്‍ ബൈകും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ച് അപകടം. ബൈക് യാത്രക്കാരന്‍ മരിച്ചു. ബൈകിന്റെ പിറകില്‍ ഉണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെപ്പറ്റിയുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.
രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ആറ്റിങ്ങല്‍ ദേശീയ പാതയില്‍ കൊരാണിക്ക് സമീപം 18-ാം മൈലിലാണ് സംഭവം. വാഹനങ്ങള്‍ കൂട്ടിയിടിച്ച ശേഷം തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം.
കാര്‍ഗോ കയറ്റി വന്ന ലോറിയും അപകടത്തില്‍പെട്ട ബൈകും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. എതിര്‍ ദിശയില്‍ നിന്ന് വാനഹത്തെ മറികടന്നുവന്ന മറ്റൊരു വാഹനം ബൈകിലിടിക്കുകയും ബൈക് ലോറിക്കടിയില്‍ കുടുങ്ങുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ബൈകിനാണ് ആദ്യം തീപിടിച്ചത്. ഇതില്‍ നിന്ന് ലോറിയിലേക്ക് തീ പടര്‍ന്നു. ബൈകും ലോറിയും പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമനാ ജീവനക്കാരെത്തി തീ അണച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.