കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി പാലായിൽ സ്ഥാപിക്കും; പിന്നിൽ പ്രവർത്തിച്ചത് ജോസ് കെ മാണി എംപി; 450 ഓളം രോഗനിർണയ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാകും
Mar 7, 2022, 18:01 IST
കോട്ടയം: (www.kvartha.com 07.03.2022) കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി പാലായിൽ സ്ഥാപിക്കും. ജോസ് കെ മാണി എംപി കേന്ദ്ര സർകാരുമായി നിരന്തരം നടത്തിയ ഇടപെടലിനെത്തുടർന്നാണ് തീരുമാനം. തിരുവനന്തപുരം ജില്ലയ്ക്കു പുറത്തെ ആദ്യത്തെയും കേരളത്തിലെ രണ്ടാമത്തെയുമായ കേന്ദ്ര ലാബാണിത്. ആധുനിക രോഗനിർണയ ആവശ്യങ്ങൾക്കായി സമീപ ജില്ലകൾക്കും സെന്റർ ആശ്രയമാകും.
പാലാ താലൂക് ആശുപത്രിയോടു ചേർന്നാണ് കേന്ദ്രം സ്ഥാപിക്കുന്നത്. മെഡികൽ ലബോറടറി സർവീസസ് യൂനിറ്റുകൾ സെന്‍ററിന്റെ ഭാഗമാണ്. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് മെഡികൽ കോളജുകളിലും മറ്റുസർകാർ ആശുപത്രികളിലും ലഭ്യമല്ലാത്ത വിവിധ രോഗനിർണയ സംവിധാനങ്ങൾ ഇവിടെയുണ്ടാകും. തൈറോയ്ഡ് ഹോർമോണുകൾ, കാൻസർ മാർകേഴ്‌സ്, ഇമ്യൂനിറ്റി ടെസ്റ്റുകൾ തുടങ്ങി 450 ഓളം രോഗനിർണയ സൗകര്യങ്ങൾ ലഭ്യമാകും.
എംആർഐ, പെറ്റ്‌സ് സ്‌കാൻ, മാമോഗ്രം, ഇമേജിങ് തുടങ്ങി ടെസ്റ്റ് സൗകര്യങ്ങൾ സർകാർ നിരക്കിൽ അടുത്ത ഘട്ടമായി തുടങ്ങും. സമീപ പഞ്ചായത്തുകളിലെ സർകാർ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള കലക്ഷൻ യൂനിറ്റുകളും ഇതിന്റെ പ്രത്യേകതയാണ്. ഈ സാംപിളുകൾ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ജീവനക്കാർ നേരിട്ട് പാലായിലെ ലാബിൽ എത്തിച്ച് രോഗ നിർണയം നടത്തും.
ഇതോടെ സെന്‍റര്‍ ജില്ലയിലെ നോഡൽ ലബോറടറിയായി മാറുമെന്ന സവിശേഷതയുമുണ്ട്.
ആരോഗ്യ സുരക്ഷാ രംഗത്ത് ജില്ലയിൽ മാതൃകാപരമായ സേവനത്തിന് പാലായിലെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിക്ക് കഴിയുമെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. നേരത്തെ ഈ സ്ഥാപനം വയനാട്ടിലാണ് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്. രാഹുൽ ഗാന്ധിയും ഇതിനായി ശ്രമിച്ചിരുന്നുവെങ്കിലും ജോസ് കെ മാണിയുടെ തുടരെയുള്ള ഇടപെടലുകൾ നിർണായകമായി മാറി.

Keywords: News, Kerala, Kottayam, MP, Parliament, Rajiv Gandhi, Technology, Health, Rajiv Gandhi Center for Biotechnology, Lab, Pala, Rajiv Gandhi Center for Biotechnology will be set up in Pala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.