Follow KVARTHA on Google news Follow Us!
ad

ട്രെയിനില്‍ നിന്നിറങ്ങുമ്പോള്‍ കാല്‍ തെറ്റി 4 വയസുകാരി പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയിലേക്കുവീണു; രക്ഷകരായി റെയില്‍വേ പൊലീസ് സേനാംഗങ്ങള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Local News,Child,Police,injury,hospital,Treatment,Kerala,
വര്‍ക്കല: (www.kvartha.com 07.03.2022)  ട്രെയിനില്‍ നിന്നിറങ്ങുമ്പോള്‍ നാലുവയസുകാരി കാല്‍ തെറ്റി പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയിലേക്കു വീണു, രക്ഷകരായി റെയില്‍വേ പൊലീസ് സേനാംഗങ്ങള്‍. മധുര  പുനലൂര്‍ പാസന്‍ജറില്‍ മധുരയില്‍ നിന്നു വര്‍ക്കല സന്ദര്‍ശിക്കാനെത്തിയ സംഘത്തിലെ തമിഴ്‌നാട് സ്വദേശികളായ സെല്‍വകുമാറിന്റെയും രേമുഖിയുടെയും മകളായ റിയശ്രീയാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ കുട്ടി  കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൂക്കിന് ചെറുതായി പരിക്കേറ്റു.

വൈകിയോടിയ മധുര പുനലൂര്‍ പാസന്‍ജര്‍ ട്രെയിന്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കു വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയ ഉടന്‍, റിയശ്രീ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുന്നതിനിടെയാണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലൂടെ ട്രാകിലേക്കു കാല്‍ വഴുതി വീണത്.

രക്ഷിതാക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസുകാരായ വി ബിനീഷ്, എം എസ് ശാന്‍ എന്നിവര്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗികള്‍ക്കടിയിലൂടെ ട്രാകിലേക്ക് ഇറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെ ടുത്തു. പൊലീസുകാര്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

Railway police rescued child, Thiruvananthapuram, News, Local News, Child, Police, Injury, Hospital, Treatment, Kerala

സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ക്കൊപ്പം ഡ്യൂടിയില്‍ ഉണ്ടായിരുന്ന റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍  എം ശിവാനന്ദന്‍, സ്റ്റാഫ് ആതിര എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസ് ഓഫിസര്‍മാരെ വര്‍ക്കല ശിവഗിരി റെയില്‍വേ സ്റ്റേഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് സി പ്രസന്നകുമാര്‍ അനുമോദിച്ചു.

Keywords: Railway police rescued child, Thiruvananthapuram, News, Local News, Child, Police, Injury, Hospital, Treatment, Kerala.

Post a Comment