മോസ്‌കോ: (www.kvartha.com 02.03.2022) റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് റദ്ദാക്കി. അന്താരാഷ്ട്ര തയ്ക്വാന്‍ഡോ ഫെഡറേഷനാണ് പുതിയ ഉപരോധമേര്‍പെടുത്തിയത്. റഷ്യയില്‍ തയ്ക്വാന്‍ഡോ മത്സരങ്ങള്‍ നടത്തില്ലെന്നും ഫെഡറേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
പുടിന് നല്‍കിയ ഒമ്പതാമത് ഡാന്‍ ബ്ലാക് ബെല്‍റ്റ് പിന്‍വലിക്കാന്‍ വേള്‍ഡ് തയ്ക്വാന്‍ഡോ തീരുമാനിച്ചുവെന്ന് ഫെഡറേഷന്‍ ട്വിറ്ററില്‍ കുറിച്ചു. 2013 നവംബറില്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കവെയാണ് പുടിന് തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് നല്‍കിയത്. ഫെഡറേഷന്റെ തലവന്‍ ചൗചുങ്-വോണ്‍ ആയിരുന്നു പുടിന് ബ്ലാക് ബെല്‍റ്റ് നല്‍കിയത്.
'യുക്രൈനിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെയുളള ക്രൂരമായ ആക്രമണത്തില്‍ അന്താരാഷ്ട്ര തയ്ക്വാന്‍ഡോ ഫെഡറേഷന്‍ ശക്തമായി അപലപിക്കുകയാണ്. സമാധാനം വിജയത്തേക്കാള്‍ വിലപ്പെട്ടതാണ് എന്ന തയ്ക്വാന്‍ഡോ മൂല്യങ്ങള്‍ക്ക് എതിരാണ് റഷ്യന്‍ നീക്കം.' സഹിഷ്ണുതയ്ക്കും എതിരാണ് റഷ്യന്‍ ആക്രമണമെന്ന് കായിക ഭരണസമിതിയിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Keywords: News, World, International, Mosco, Russia, Vladimar Putin, Twitter, Putin Stripped Of Taekwondo Black Belt For Launching Attack On UkraineWorld Taekwondo strongly condemns the brutal attacks on innocent lives in Ukraine, which go against the World Taekwondo vision of “Peace is More Precious than Triumph” and the World Taekwondo values of respect and tolerance.#PeaceIsMorePreciousThanTriumphhttps://t.co/nVTdxDdl2I
— World Taekwondo (@worldtaekwondo) February 28, 2022