Follow KVARTHA on Google news Follow Us!
ad

ഇത് ഇൻഡ്യയിൽ തന്നെയോ! ട്രാഫിക് നിയമങ്ങൾ തികഞ്ഞ അച്ചടക്കം പാലിച്ചുള്ള ദൃശ്യം വൈറൽ; ചിത്രം ഏത് സംസ്ഥാനത്ത് നിന്നാണെന്ന് അറിയാമോ?

Pure Discipline When Following Traffic Rules - Can You Guess Which Indian State This Is?, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 02.03.2022) ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യേണ്ടി വരുന്ന ഓരോ ഇൻഡ്യൻ പൗരനും ട്രാഫികിൽ കുടുങ്ങിക്കിടക്കുന്നത് അസ്വസ്ഥത നിറഞ്ഞതാണ്. ട്രാഫിക് കൈകാര്യം ചെയ്യുന്നതിൽ മെട്രോപൊളിറ്റൻ നഗരങ്ങൾ മുതൽ സാധാരണ നഗരങ്ങൾ വരെ ഏറെ ബുദ്ധിമുട്ടുന്നു. എങ്ങനെയെങ്കിലും മുന്നോട്ട് പോവണമെന്ന ചിന്തയോടെ നിരന്തരം ഹോൺ അടിച്ച് ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കുന്നവരെയും ഒരു മര്യാദയുമില്ലാതെ വാഹനങ്ങൾ നിർത്തിയിടുന്നവരെയും ഇവിടങ്ങളിൽ കാണാം.
                     
News, National, New Delhi, India, Top-Headlines, Traffic, State, Road, Viral, Photo, Social Media, Post, Traffic Rules, Pure Discipline When Following Traffic Rules - Can You Guess Which Indian State This Is?.

അടിസ്ഥാനപരമായി, ഇൻഡ്യയിലെ ട്രാഫിക് നിയമങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ശരിക്കും പാലിക്കപ്പെടുന്ന ഒന്നുമില്ല. എന്നിരുന്നാലും, ആളുകൾ എങ്ങനെയാണ് ട്രാഫിക് നിയമങ്ങൾ ജാഗ്രതയോടെ പാലിക്കുന്നതെന്ന് കാണിക്കുന്ന നമ്മുടെ സ്വന്തം രാജ്യത്ത് നിന്നുള്ള ഒരു അപൂർവ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

സന്ദീപ് അഹ്ലാവത് എന്ന ട്വിറ്റർ ഉപയോക്താവാണ് ഈ ചിത്രം പങ്കുവെച്ചത്. ഇതിൽ മിസോറാമിലെ ഒരു തെരുവ് കാണിക്കുന്നു. അവിടെ യാത്രക്കാർ അതിർത്തി നിർണയിച്ച ലൈനിൽ തന്നെ തുടരുകയും മറ്റ് വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്തു. അനിയന്ത്രിതമായ പെരുമാറ്റവും ഉണ്ടായില്ല.
'മിസോറാമിൽ മാത്രമാണ് ഇത്തരം അച്ചടക്കം ഞാൻ കണ്ടിട്ടുള്ളത്. ഫാൻസി കാറുകളില്ല, വലിയ ഈഗോകളില്ല, റോഡിലെ രോഷമില്ല, ഹോൺ മുഴക്കുന്നില്ല, ആരും തിരക്കുകൂട്ടുന്നില്ല... ചുറ്റും ശാന്തതയും സമാധാനവും' - എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. പിന്നാലെ ചിത്രം നിരവധി പേർ ഏറ്റെടുത്തു. സ്വന്തം ട്വിറ്റർ അകൗണ്ടിൽ പോസ്റ്റ് റീഷെയർ ചെയ്ത വ്യവസായി ആനന്ദ് മഹീന്ദ്രയും മിസോറാമിനെ പ്രശംസിച്ചു.

Keywords: News, National, New Delhi, India, Top-Headlines, Traffic, State, Road, Viral, Photo, Social Media, Post, Traffic Rules, Pure Discipline When Following Traffic Rules - Can You Guess Which Indian State This Is?.
< !- START disable copy paste -->

Post a Comment