Follow KVARTHA on Google news Follow Us!
ad

'ശിവരാത്രി ദിനത്തില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ദളിത് പെണ്‍കുട്ടിയെ തടഞ്ഞു'; പൂജാരി അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Madhya pradesh,Local News,News,Complaint,Religion,Temple,Police,Arrested,National,
ഭോപാല്‍: (www.kvartha.com 05.03.2022) ശിവരാത്രി ദിനത്തില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ദളിത് പെണ്‍കുട്ടിയെ തടഞ്ഞെന്ന പരാതിയില്‍ പൂജാരി അറസ്റ്റില്‍. മധ്യപ്രദേശിലെ തെംല ഗ്രാമത്തിലെ ശിവക്ഷേത്രത്തിലെ പൂജാരിയാണ് അറസ്റ്റിലായത്. ഖര്‍ഗോണ്‍ പൊലീസ് ആണ് വെള്ളിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്.

Priest held for stopping Dalit girl from entering temple in MP's Khargone, Madhya pradesh, Local News, News, Complaint, Religion, Temple, Police, Arrested, National

യുവതിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് ക്ഷേത്ര പൂജാരിയും ചില സ്ത്രീകളും തടയുന്ന തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.

പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ദളിത് സമുദായാംഗങ്ങള്‍ വ്യാഴാഴ്ച ജില്ലാ എസ്പി ഓഫിസിലേക്ക് മാര്‍ച് നടത്തി.

വീഡിയോയില്‍ നിന്ന് തിരിച്ചറിഞ്ഞ മറ്റ് രണ്ട് പേര്‍ക്കെതിരെയും ഇതേ കേസില്‍ കേസെടുത്തിട്ടുണ്ടെന്ന് ക്ഷേത്ര പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് ജില്ലാ എസ്പി സിദ്ധാര്‍ഥ് ചൗധരി പറഞ്ഞു. വിജയ് ബാര്‍വെ എന്ന പുരോഹിതനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് പ്രതികള്‍ ഒളിവിലാണെന്നും ചൗധരി പറഞ്ഞു.

ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്ന് പ്രതികളോട് പറഞ്ഞിട്ടും ശിവരാത്രി ദിനത്തില്‍ ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നത് തടഞ്ഞെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

'എനിക്ക് ക്ഷേത്രത്തിനുള്ളില്‍ പൂജ നടത്തണമെന്ന് ഞാന്‍ അവരോട് പറഞ്ഞു, പക്ഷേ ഞാന്‍ ദളിത് വിഭാഗത്തില്‍പെട്ടവളായതിനാല്‍ അവര്‍ എന്നെ അകത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല. അവര്‍ക്കെതിരെ നിയമനടപടി എടുക്കുമെന്നുപോലും ഞാന്‍ ഭീഷണിപ്പെടുത്തി, എന്നാല്‍ അവര്‍ ക്ഷേത്രത്തിനകത്ത് കയറ്റിന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു' എന്നും ഇര പറഞ്ഞു.

Keywords: Priest held for stopping Dalit girl from entering temple in MP's Khargone, Madhya pradesh, Local News, News, Complaint, Religion, Temple, Police, Arrested, National.

Post a Comment