Follow KVARTHA on Google news Follow Us!
ad

പ്രോടോകോൾ ലംഘിച്ച് വീണ്ടും അമ്പരിപ്പിച്ച് പ്രധാനമന്ത്രി; കടയിൽ കയറി ചായ കുടിച്ചു; തൊട്ടടുത്ത കടയിൽ നിന്ന് പാനും കഴിച്ചു; വീഡിയോ കാണാം

PM Modi surprised again by breaking the protocol, went to the shop and sipped tea, also ate paan #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
വാരണാസി: (www.kvartha.com 05.003.2022) ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോടെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തന്റെ പാർലമെന്റ് മണ്ഡലമായ വാരണാസിയിലെത്തി. റോഡ് ഷോ നടത്തിയാണ് അദ്ദേഹം ബിജെപി സ്ഥാനാർഥികൾക്ക് വോട് തേടിയത്. ഇതിനിടയിൽ ജനങ്ങൾ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പൂക്കൾ ചൊരിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

PM Modi surprised again by breaking the protocol, went to the shop and sipped tea, also ate paan, see VIDEO, National, News, Top-Headlines, Narendra Modi, Prime Minister, Video, Uttar Pradesh, Varanasi, Temple, Railway station.

റോഡ് ഷോയ്‌ക്ക്‌ശേഷം പലതവണ പ്രോടോകോൾ ലംഘിച്ച് മോഡി ജനങ്ങളെ അമ്പരപ്പിച്ചു. കാശി വിശ്വനാഥ ക്ഷേത്രത്തിലെ റോഡ് ഷോയ്ക്കും ആരാധനയ്ക്കും ശേഷം ബറേകയിലേക്ക് മടങ്ങുമ്പോൾ അദ്ദേഹം വാരണാസിയിലെ പ്രശസ്തമായ അസ്സി സ്ക്വയറിൽ സ്ഥിതി ചെയ്യുന്ന പപ്പുവിന്റെ ചായക്കടയിലെത്തി.

അവിടെ ഒരു ചായ ആസ്വദിച്ചു കുടിച്ചു. പ്രധാനമന്ത്രിയെ പെട്ടെന്ന് അവിടെ കണ്ട ജനങ്ങൾ ഞെട്ടി. കടയുടെ പുറത്തും വൻ ജനക്കൂട്ടം തടിച്ചുകൂടി. ഹർഹർ മഹാദേവ്, ജയ് ശ്രീറാം എന്ന മുദ്രാവാക്യത്തിനൊപ്പം മോദി-മോദി എന്ന മുദ്രാവാക്യവും ആളുകൾ മുഴക്കാൻ തുടങ്ങി. അർധരാത്രിയോടെ ഗംഗാഘട്ടിലും റെയിൽവേ സ്റ്റേഷനിലും അദ്ദേഹം എത്തി. ചായയും കുടിച്ച് പുറത്തിറങ്ങിയപ്പോൾ തൊട്ടടുത്തുള്ള പാൻകടയിലെത്തി. ഇതിനിടയിൽ കടയുടമയോട് ഇയാളുടെ അവസ്ഥയും ചോദിച്ചറിഞ്ഞു. കടയുടമ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മോഡി തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.

മൂന്ന് കുൽഹദ് ചായ കുടിച്ച് മൂന്ന് മണിക്കൂർ തുടർചയായ റോഡ് ഷോയുടെ ക്ഷീണം പ്രധാനമന്ത്രി നീക്കി. കടയിലെത്തിയ മോദിയോട്, എന്ത് ചായ കുടിക്കുമെന്ന് കടയുടമ മനോജ് ചോദിച്ചു. നിങ്ങൾ ദിവസവും ആളുകൾക്ക് നൽകുന്ന ഈ ബനാറസി സ്പെഷ്യൽ എന്ന് ഉത്തരം ലഭിച്ചു. കടയുടമ ഇളം പഞ്ചസാരയും കടുപ്പമുള്ള ചായയും ഏലക്കയും ചേർത്ത് ചായ ഉണ്ടാക്കി മൺപാത്രത്തിൽ നൽകി. ഒരു കുൽഹദ് ചായ കുടിച്ച ശേഷം മോഡി പ്രശംസിക്കുകയും മറ്റൊരു ചായ ആവശ്യപ്പെടുകയും ചെയ്തു.

രണ്ടാമത്തെ ചായ കുടിച്ചിട്ടും തൃപ്തിയായില്ല. കടയിൽ നിന്ന് ഇറങ്ങുമ്പോൾ കടയുടെ പടിയിൽ വച്ച് പ്രധാനമന്ത്രി ഒരു ചായ കൂടി അഭ്യർഥിച്ചു. കടയുടമ ഉടനെ ഒരു ചായ കൂടി നൽകി. മോഡി പടിയിൽ നിന്ന് മൂന്നാമത്തെ ചായ കുടിച്ചു, കടയുടമയുടെ അഭ്യർഥനപ്രകാരം അദ്ദേഹത്തിന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.



ചായക്കടയിൽ നിന്നും ഇറങ്ങിയപ്പോൾ വലത് വശത്ത് പാൻ കടയിലെ ഗോപാൽ പ്രസാദ് ചൗരസ്യയുടെ അടുത്തെത്തി. ബനാറസി പാൻ എടുക്കാൻ പറഞ്ഞു. പാനിൽ ചുണ്ണാമ്പ് ഇടരുതെന്ന് കടയുടമയോട് ഉണർത്തി, തുടർന്ന് കടയുടമ സാധാരണ ഇലകളും കൂട്ടും അടങ്ങിയ വെറ്റില നൽകി. പ്രധാനമന്ത്രി പാനിനെ പ്രശംസിച്ചു. ഇതിന് ശേഷം ബരേക ഗസ്റ്റ് ഹൗസിലേക്ക് പോയി.

ബരേക ഗസ്റ്റ് ഹൗസിൽ എത്തിയ ശേഷം അൽപനേരം വിശ്രമിച്ച ശേഷം വീണ്ടും കാശി സദർശനത്തിന് പുറപ്പെട്ടു. ആദ്യം ബറേക ഗസ്റ്റ് ഹൗസിൽ നിന്ന് വാരണാസി കാന്റ് റെയിൽവേ സ്റ്റേഷനിലെത്തി. അവിടെയുണ്ടായിരുന്ന ചില യാത്രക്കാരുമായി സംസാരിച്ചു. ഇതിനുശേഷം ബനാറസിന്റെ വടക്കേ മൂലയിൽ സ്ഥിതി ചെയ്യുന്ന ഖിർക്കിയ ഘട്ടിലെത്തി.

നേരത്തെ, പ്രധാനമന്ത്രി മൂന്ന് മണിക്കൂർ മൂന്ന് കിലോമീറ്റർ റോഡ്ഷോ നടത്തുകയും കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.55ന് മാൽദാഹിയയിലെ പട്ടേൽ സ്‌ക്വയറിൽ നിന്നാണ് മോദിയുടെ റോഡ് ഷോ ആരംഭിച്ചത്.

Keywords: PM Modi surprised again by breaking the protocol, went to the shop and sipped tea, also ate paan, see VIDEO, National, News, Top-Headlines, Narendra Modi, Prime Minister, Video, Uttar Pradesh, Varanasi, Temple, Railway station.





< !- START disable copy paste -->

Post a Comment