ന്യൂഡെല്‍ഹി: (www.kvartha.com 03.03.2022) യുക്രൈന്‍ ഒഴിപ്പിക്കലില്‍ കേന്ദ്രസര്‍കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ദയവായി നല്ല ഉദ്യോഗസ്ഥരെ ദൗത്യത്തിനായി നിയോഗിക്കണമെന്ന് പറഞ്ഞ കോടതി, കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കണമെന്നും അടിയന്തരമായി നാട്ടിലെത്തിക്കണമെന്നും അറ്റോര്‍ണി ജനറലിനോട് (എ.ജി) നിര്‍ദേശിച്ചു.
കേസ് ഫയല്‍ പ്രത്യേക ദൂതന്‍ മുഖേന എജിക്ക് അയക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. യുക്രൈനില്‍ ധാരാളം വിദ്യാര്‍ഥികളുണ്ടെന്നും ചിലര്‍ നാട്ടിലെത്തിയെന്നും ദയവായി നിങ്ങളുടെ നല്ല ഉദ്യോഗസ്ഥരെ ഉപയോഗിക്കുക, ഞങ്ങള്‍ എജിക്ക് പ്രത്യേക ദൂതന്‍ മുഖേന ഒരു പകര്‍പ്പ് അയയ്ക്കും' എന്നും ജസ്റ്റിസ് രമണ എജിയോട് പറഞ്ഞു. നിങ്ങള്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുമോ എന്ന് നോക്കൂ' എന്നും കോടതി പറഞ്ഞു.
യുക്രൈനിലെ ഒഡെസയിലെ വിദ്യാര്‍ഥിയായ തന്റെ വാദി മോള്‍ഡോവയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എ എം ദാര്‍ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണയും ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ചിനെ അറിയിച്ചു. പൂജ്യത്തിന് താഴെയുള്ള താപനിലയില്‍ ഭക്ഷണവും പണവുമില്ലാതെ മറ്റ് നിരവധി വിദ്യാര്‍ഥികളും അവിടെ കുടുങ്ങിക്കിടക്കുകയാണെന്നും ദാസ് പറഞ്ഞു.
ഇതിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍, യുക്രൈയന്‍ പ്രസിഡന്റുമാരുമായി സംസാരിച്ചതായി എ ജി കോടതിയെ അറിയിച്ചു. യുക്രൈനില്‍ നിന്ന് കടക്കുന്നവരെ ഒഴിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍കാര്‍ ഒരു മന്ത്രിയെ റൊമാനിയയിലേക്ക് അയച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. '
തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരെ അതിര്‍ത്തി കടക്കുന്നതില്‍ നിന്ന് യുക്രൈന്‍ തടയുകയാണോ എന്ന് അറിയണമെന്ന്' എ എം ദാര്‍ ചോദിച്ചു. അവരെ തടഞ്ഞുനിര്‍ത്തുകയാണെന്നും അതിര്‍ത്തി കടക്കാന്‍ കഴിയുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
'ഇത് വിചിത്രമാണ്. യുക്രൈനെ സംബന്ധിച്ചിടത്തോളം, അവര്‍ എല്ലാവരേയും അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ അനുവദിക്കുകയാണെന്നും, 'എ.ജി പറഞ്ഞു.
അതിനിടെ യുക്രൈനില്‍ നിന്ന് അയല്‍രാജ്യങ്ങളിലൂടെ ഇന്‍ഡ്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ സര്‍കാര്‍ പ്രത്യേക ഒഴിപ്പിക്കല്‍ പദ്ധതിയായ 'ഓപറേഷന്‍ ഗംഗ' ആരംഭിച്ചതായും ആയിരങ്ങളെ ഇതിനോടകം ഒഴിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ പേരെ തിരികെ കൊണ്ടുവരുമെന്നും അധികൃതര്‍ അറിയിച്ചു.
Keywords: 'Please use your good offices': SC asks A-G to help those stranded in Ukraine amid evacuation petition, New Delhi, News, Trending, Ukraine, Supreme Court of India, Criticism, National.