മീററ്റ്: (www.kvartha.com 05.03.2022) തീപിടിച്ച എന്‍ജിനില്‍ നിന്നും കോചുകളില്‍ നിന്നും ട്രെയിനെ തള്ളിമാറ്റാന്‍ ഏറെ പണിപ്പെട്ട് യാത്രക്കാരും ഉദ്യോഗസ്ഥരും. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ദൗരാല സ്റ്റേഷനിലാണ് സംഭവം. സഹാറന്‍പൂര്‍-ഡെല്‍ഹി പാസന്‍ജര്‍ ട്രെയിന്‍ നിര്‍ത്തിയിടുന്നതിനിടെ എന്‍ജിനിലും രണ്ട് കോചുകളിലും തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം.
തീപിടിത്തമുണ്ടായ എന്‍ജിനില്‍ നിന്നും രണ്ട് കംപമ്പാര്‍ടുമെന്റുകളില്‍ നിന്നും ബാക്കിയുള്ള കംപാര്‍ടുമെന്റുകള്‍ വേര്‍പെടുത്താന്‍ യാത്രക്കാര്‍ ട്രെയിന്‍ തള്ളുന്നത്, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വിറ്ററില്‍ പങ്കിട്ട വീഡിയോയില്‍ കാണാം.
തീ പടരാതിരിക്കാനും ദുരന്തം ഒഴിവാക്കാനും റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരോടൊപ്പം നിരവധി യാത്രക്കാരും മുന്നിട്ടിറങ്ങുന്നത് വീഡിയോയില്‍ കാണാം.
പിന്നീട്, അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചു. റെയില്‍ ഗതാഗതം അല്‍പ്പനേരം തടസ്സപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ ആളപായം റിപോര്‍ട് ചെയ്തിട്ടില്ലെന്നും തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അവര്‍ അറിയിച്ചു.
Keywords: News, National, India, Uttar Pradesh, Train, Video, Social Media, Passengers Push Train Away From Burning Engine, Coaches In UP#WATCH | Uttar Pradesh: Fire broke out in engine & two compartments of a Saharanpur-Delhi train, at Daurala railway station near Meerut.
— ANI UP/Uttarakhand (@ANINewsUP) March 5, 2022
Passengers push the train in a bid to separate the rest of the compartments from the engine and two compartments on which the fire broke out. pic.twitter.com/Vp2sCcLFsd