യുകെ: (www.kvartha.com 06.03.2022) ഉടമയുടെ മരണത്തിന് ശേഷം തത്ത വിഷാദാവസ്ഥയിലെന്ന് പുതിയ ഉടമ. ആഫ്രികന്‍ ഗ്രേ വിഭാഗത്തിലുള്ള ഒമ്പത് വയസുള്ള തത്തയാണ് വ്യത്യസ്ത രീതിയില്‍ പെരുമാറുന്നതെന്ന് പുതിയ ഉടമ പറയുന്നു. യുകെയിലെ സൗത് വെയില്‍സിലെ റേചല്‍ ലെതറിന്റെ വീട്ടിലെ ജെസി എന്ന തത്തയാണ് ഇത്തരത്തില്‍ പെരുമാറുന്നത്.
നന്നായി സംസാരിക്കുകയും ശബ്ദമുണ്ടാക്കുകയും തമാശകള്‍ പറയുകയും ചെയ്തിരുന്ന ജെസി ഇപ്പോള്‍ ഗുഡ്‌ബൈ എന്ന വാക്കല്ലാതെ മറ്റൊന്നും ഉച്ചരിക്കാന്‍ തയാറല്ല. തത്തയുടെ സ്വഭാവത്തിലെ മാറ്റം എന്താണെന്ന് നിരീക്ഷിക്കുന്നതിനിടെയാണ് റേചല്‍ തത്തയെ വാങ്ങാന്‍ എത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
തൂവലുകള്‍ സ്വയം നശിപ്പിക്കുന്നതും തത്ത പതിവാണ്. ഏതെങ്കിലും തരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ മൂലമാണ് തത്ത ഇത്തരത്തില്‍ തൂവല്‍ നശിപ്പിക്കുന്നതെന്നായിരുന്നു തുടക്കത്തില്‍ കരുതിയതെന്നും എന്നാല്‍ കൂടുതല്‍ നിരീക്ഷിച്ചതിലൂടെയാണ് തത്തയുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം വ്യക്തമായതെന്നും ആഷ്ലി ഹെല്‍ത് ആനിമല്‍ സെന്റര്‍ വ്യക്തമാക്കി.
ഉടമയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം തത്ത മോശം രീതിയിലാണ് പെരുമാറുന്നതെന്ന് റേചല്‍ പറഞ്ഞു. വിഷാദാവസ്ഥയിലുള്ളവരെപ്പോലെയാണ് തത്തയുടെ പെരുമാറ്റം. മോശം വാക്കുകളും ചീത്ത പറയുന്നതും പതിവാണ്. തന്നെ കാണുമ്പോള്‍ പലതരം ശബ്ദം കേള്‍പിക്കുകയും ശകാരിക്കുന്ന രീതിയില്‍ ശബ്ദമുണ്ടാക്കുകയും ചെയ്യും. ചില സമയങ്ങളില്‍ സ്വന്തം തൂവലുകള്‍ പറിച്ചെടുക്കുകയും കൂട്ടില്‍ ശരീരം ഉരസുകയും ചെയ്യുന്നുണ്ടെന്നും റേചല്‍ പറയുന്നു.
വര്‍ഷളോളം പരിചയമുള്ള ഉടമയുടെ അപ്രതീക്ഷിത മരണം താങ്ങാനാകാതെ വന്നത് മൂലമാകാം തത്ത മോശം രീതിയില്‍ പെരുമാറുകയും തൂവലുകള്‍ സ്വയം നശിപ്പിക്കുകയും ചെയ്തതെന്ന് ആഷ്ലി ഹെല്‍ത് ആനിമല്‍ സെന്റര്‍ അധികൃതര്‍ പറഞ്ഞു. ആഫ്രികന്‍ ഗ്രേ വിഭാഗത്തില്‍പ്പെടുന്ന തത്ത നല്ല രീതിയില്‍ സംസാരിക്കുകയും ഉടമയുമായി അടുത്ത് പെരുമാറുകയും ചെയ്യുന്നത് പതിവാണ്. പഴയ ഉടമയുടെ അഭാവത്തില്‍ ജെസിക്ക് ഇപ്പോള്‍ പുതിയ ഉടമയെ ലഭിച്ചു.
സ്‌നേഹമുള്ള പരിചരണം ലഭിക്കുന്നതിലൂടെ ജെസിയുടെ ആത്മവിശ്വാസം മെച്ചപ്പെടുമെന്നാണ് നിഗമനം. വീണ്ടും സംസാരിച്ച് തുടങ്ങുമെന്ന പ്രതീക്ഷയും അധികൃതര്‍ പങ്കുവച്ചു. റേചലിന്റെ പങ്കാളി അവളെ 'ബേബ്' എന്ന് വിളിക്കുന്നത് കണ്ട് ജെസിയും റേചലിനെ 'ബേബ്' എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ശരിയായ പരിചരണത്തിലൂടെ തത്തയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്ന് റേചല്‍ പറയുന്നു.
Keywords: Parrot who refused to speak after owner's death finds voice, swears at new Mommy, London, News, Dead, Health & Fitness, World.