Follow KVARTHA on Google news Follow Us!
ad

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി സ്വാദിഖ് അലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു; തീരുമാനം ഏകകണ്ഠമെന്ന് അഖിലേന്‍ഡ്യാ പ്രസിഡന്റ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Malappuram,News,Politics,Muslim-League,Kerala,Trending,
മലപ്പുറം:  (www.kvartha.com 07.03.2022)  മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി സ്വാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനായും സ്വാദിഖലി തങ്ങളെ ചുമതലപ്പെടുത്തി. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ഏകകണ്ഠമായി എടുത്ത തീരുമാനമാണെന്ന് അഖിലേന്‍ഡ്യാ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മുഹ്യുദ്ദീൻ അറിയിച്ചു.

Panakkad Sadiq Ali Shihab Thangal to be new IUML State President, Malappuram, News, Politics, Muslim-League, Kerala, Trending

നിലവില്‍ മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ് സ്വാദിഖലി ശിഹാബ് തങ്ങള്‍. ഹൈദരലി തങ്ങള്‍ അസുഖ ബാധിതനായപ്പോള്‍ സ്വാദിഖലി തങ്ങള്‍ക്കായിരുന്നു താല്‍ക്കാലിക ചുമതല.

മുസ്ലിം ലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിടവാങ്ങിയ സാഹചര്യത്തിലാണ് സ്വാദിഖലി ശിഹാബ് തങ്ങളെ ലീഗിന്റെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്ന ഹൈദരലി തങ്ങള്‍ അര്‍ബുദ ബാധയെ തുടര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫ്ല ളവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.

പാണക്കാട് ജുമാ മസ്ജിദില്‍ സംസ്ഥാന സര്‍കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. പുലര്‍ച്ചെ രണ്ടരയോടെയാണ് ഖബറടക്കം പൂര്‍ത്തിയായത്. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് നടത്താനിരുന്ന ഖബറടക്കം പുലര്‍ച്ചെ നടത്തിയത്. തിരക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശനം നേരത്തെ അവസാനിപ്പിച്ചിരുന്നു.

Keywords: Panakkad Sadiq Ali Shihab Thangal to be new IUML State President, Malappuram, News, Politics, Muslim-League, Kerala, Trending.

Post a Comment