Follow KVARTHA on Google news Follow Us!
ad

ഇവിടെ 11,000 സ്കൂളുകളിൽ അധ്യാപകരുണ്ട്; പക്ഷേ വിദ്യാർഥികളില്ല; പഠിക്കാനെത്തുന്നത് 'പ്രേതങ്ങൾ'! ശമ്പളയിനത്തിൽ ചിലവഴിക്കുന്നത് കോടികൾ

Pakistan: 11,000 ghost schools in Sindh have teachers but no students#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
സിന്ധ്: (www.kvartha.com 04.03.2022) പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ 11,000 സ്‌കൂളുകളിൽ അധ്യാപകരുണ്ടെങ്കിലും വിദ്യാർഥികളില്ല. 'പ്രേതങ്ങളാണ് പഠിക്കുന്നതെന്നും' ഈ സ്‌കൂളുകളിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ ജോലിയൊന്നും ചെയ്യാതെ ശമ്പളം വാങ്ങുന്നതായും പാകിസ്താൻ മാധ്യമങ്ങൾ റിപോർട് ചെയ്യുന്നു. വിദ്യാർഥികളാരും ഈ സ്കൂളുകളിലേക്ക് വരാത്തതിനാൽ സ്വാധീനമുള്ള ആളുകൾ ഈ സ്കൂളുകളെ അവരുടെ ഗസ്റ്റ് ഹൗസുകളായി ഉപയോഗിക്കുന്നതായി ദി എക്സ്പ്രസ് ട്രിബ്യൂൺ റിപോർട് ചെയ്തു.

  
Pakisthan, School, News, Student, Students, Education, Study, Cash, Teacher, Media, Social-Media, Pakistan: 11,000 ghost schools in Sindh have teachers but no students.



സിന്ധ് പ്രവിശ്യയിലെ ഈ സ്കൂളുകൾ പാകിസ്താന്റെ പരിമിതമായ വിഭവങ്ങളുടെ ഭാരമാണെന്ന് റിപോർട് പറയുന്നു. വാസ്തവത്തിൽ, ഒന്നോ രണ്ടോ അല്ല, 11,000 അധ്യാപകർക്ക് സ്കൂളുകളിൽ ജോലിയില്ലാതെ ശമ്പളം ലഭിക്കുന്നു, ഇത് പാകിസ്താന്റെ ഖജനാവിന് അധിക ബാധ്യത വരുത്തുന്നു. കണക്കനുസരിച്ച് ഗ്രാമീണ സിന്ധിൽ ഓരോ 1000 വിദ്യാർഥികൾക്കും 1.8 സ്‌കൂളുകൾ ഉണ്ട്. 15 ശതമാനം പ്രൈമറി, മിഡിൽ സ്കൂളുകളിൽ രണ്ട് അധ്യാപകരാണുള്ളത്.

എന്തുകൊണ്ടാണ് കുട്ടികൾ ഈ സ്‌കൂളുകളിൽ വരാത്തതെന്നും മാധ്യമ റിപോർടുകൾ വിശദീകരിക്കുന്നു. ഈ സ്കൂളുകളിൽ കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. കുടിവെള്ളമില്ല, കക്കൂസില്ല, കളിസ്ഥലമില്ല, വേലിയില്ല, ഇരിക്കാൻ ബെഞ്ചില്ല. കുട്ടികൾ വന്നാലും എങ്ങനെ പഠിക്കും എന്നതാണ് ചോദ്യം.

സർകാർ സ്‌കൂളുകളിലെ പഠനനിലവാരം ഉയർത്താൻ നിലവാരമുള്ള അധ്യാപകർക്ക് മികച്ച ശമ്പളം വാഗ്‌ദാനം ചെയ്‌ത് നിയമിച്ചക്കുകയും കുട്ടികൾക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊടുത്താലും മാത്രമേ ഈ സ്‌കൂളുകളിൽ വിദ്യാർഥികൾ പഠിക്കാൻ എത്തുകയുള്ളൂവെന്നും ജനങ്ങൾ പറയുന്നു. ലോകത്തിലെ വികസിത രാജ്യങ്ങളിൽ ലഭ്യമായ ഹൈടെക് സൗകര്യങ്ങളില്ലെങ്കിൽ കുറഞ്ഞത് അടിസ്ഥാന സൗകര്യങ്ങളെങ്കിലും നൽകണമെന്ന് മാധ്യമങ്ങൾ റിപോർട് ചെയ്തു.

Keywords: Pakisthan, School, News, Student, Students, Education, Study, Cash, Teacher, Media, Social-Media, Pakistan: 11,000 ghost schools in Sindh have teachers but no students.


< !- START disable copy paste -->

Post a Comment