തൊഴില്‍ തേടുന്ന യുവാക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത! രാജ്യത്തെ 72% തൊഴിലുടമകളും 2022-ല്‍ അപ്രന്റീസുകളെ നിയമിക്കാന്‍ ആഗ്രഹിക്കുന്നെന്ന് റിപോര്‍ട്

 



ന്യൂഡെല്‍ഹി: (www.kvartha.com 16.03.2022) കോവിഡ് മഹാമാരി കാരണം തൊഴില്‍ നഷ്ടപ്പെട്ട യുവാക്കള്‍ക്കും ആദ്യമായി ജോലി തേടുന്നവര്‍ക്കും ഇക്കൊല്ലം നല്ല കാലമാണ് വരാന്‍ പോകുന്നത്. രാജ്യത്തെ 72 ശതമാനത്തിലധികം തൊഴിലുടമകളും ഈ സാമ്പത്തിക വര്‍ഷം തൊഴില്‍ പരിശീലനത്തിനായി (അപ്രന്റീസ് ) നിയമനം നടത്താന്‍ തീരുമാനിച്ചതായി റിപോര്‍ട്. 

നെറ്റ് അപ്രന്റീസ്ഷിപ് ഔട്‌ലുക് (എന്‍ ഒ എ) നടപ്പ് അര്‍ധ വര്‍ഷത്തില്‍ 56 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ അര്‍ധവര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം കൂടുതലാണിതെന്ന് റിപോര്‍ട് പറയുന്നു.

ചെന്നൈ (75% ശതമാനം), അഹമ്മദാബാദ് (72% ശതമാനം), ഡെല്‍ഹി (70% ശതമാനം) എന്നിവിടങ്ങളില്‍ തൊഴിലുടമകള്‍ കൂടുതല്‍ അപ്രന്റീസുമാരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായും റിപോര്‍ട് ചൂണ്ടിക്കാട്ടുന്നു. ഡാറ്റ അനലിറ്റിക്സ് എക്സിക്യൂടീവുകള്‍ (23 %), പ്രൊഡക്ഷന്‍ അപ്രന്റീസ് (20 %), മെയിന്റനന്‍സ് ടെക്നീഷ്യന്‍-ഇലക്ട്രികല്‍ (20 %) എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളതില്‍ കൂടുതല്‍ മികച്ചത്. 

ഗുജറാതിലെ വഡോദരയിലെ ടീംലീസ് സ്‌കില്‍സ് യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള (ജനുവരി മുതല്‍ ജൂണ്‍ 2022 വരെ) അപ്രന്റീസ്ഷിപ് ഔട്‌ലുക് റിപോര്‍ട് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുന്നു. രാജ്യത്തെ 14 നഗരങ്ങളിലെ 18 മേഖലകളില്‍ അപ്രന്റീസുകളെ നിയമിക്കുന്നെന്നാണ് ഇതില്‍ പറയുന്നത്.

'കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യത്ത് അപ്രന്റീസുകളെ നിയമിക്കുന്നത് വളരെ ലാഭകരമാണ്. ബോധവല്‍ക്കരണവും അപ്രന്റിസ്ഷിപ് സമ്പ്രദായത്തിലെ പരിഷ്‌കാരങ്ങളും തൊഴിലുടമകളുടെ സ്ഥിതി ഗണ്യമായി മെച്ചപ്പെടുത്തി. കൂടുതല്‍ തൊഴിലുടമകള്‍ മുന്‍നിരയിലേക്ക് വരികയും കൂടുതല്‍ അപ്രന്റീസുകളെ നിയമിക്കുകയും ചെയ്യുന്നു,' NETAP വൈസ് പ്രസിഡന്റ് സുമിത് കുമാര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപോര്‍ട് ചെയ്തു.

ആവശ്യമായ നടപടികള്‍ സ്വീകരിച്ചാല്‍ വരുന്ന ദശകത്തില്‍ 10 ദശലക്ഷം അപ്രന്റീസുകളെ നിയമിക്കാന്‍ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡ്യയില്‍ അപ്രന്റീസ്ഷിപ് പദ്ധതികള്‍ വേഗത്തില്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു ചട്ടക്കൂട് സൃഷ്ടിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

തൊഴില്‍ തേടുന്ന യുവാക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത! രാജ്യത്തെ 72% തൊഴിലുടമകളും 2022-ല്‍ അപ്രന്റീസുകളെ നിയമിക്കാന്‍ ആഗ്രഹിക്കുന്നെന്ന് റിപോര്‍ട്


'അകാഡമിക്, വ്യവസായം, യുവാക്കള്‍ എന്നിവയ്ക്കിടയിലുള്ള ബന്ധം ഈ പരിപാടികളെ ഉത്തേജിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും. യുജിസി അടുത്തിടെ ആരംഭിച്ച ഡിഗ്രി എംബഡഡ് പ്രോഗ്രാമുകള്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ പരിഹരിക്കുകയും നൈപുണ്യ പ്രതിസന്ധി പരിഹരിക്കുകയും ചെയ്യുന്നതാണ്. തൊഴില്‍ രെജിസ്ട്രേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതാണ് വിദ്യാഭ്യാസ രംഗത്തെ ഈ മാറ്റം,-' കുമാര്‍ പറഞ്ഞു.

2022ലെ (ജനുവരി മുതല്‍ ജൂണ്‍ വരെ) നിയമന സാധ്യതകളറിയാനായി 871 തൊഴിലുടമകളെ സര്‍വേയില്‍ പങ്കെടുപ്പിച്ചു.

Keywords: News, National, India, New Delhi, Job, Labours, COVID-19, Top-Headlines, Over 72% Employers in India Looking to Recruit Apprentices in 2022: Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia