Follow KVARTHA on Google news Follow Us!
ad

20,000-ത്തിലധികം ഇന്ത്യക്കാർ യുക്രൈൻ വിട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം; 'ഒഴിപ്പിക്കുന്നതിന് യുക്രൈനും റഷ്യയും, കുറഞ്ഞത് പ്രാദേശിക വെടിനിർത്തൽ നടത്തണം; സുമിയെക്കുറിച്ച് ആശങ്ക; അടുത്ത 24 മണിക്കൂറിനുള്ളിൽ 16 വിമാനങ്ങൾ'

Over 20,000 Indians Have Left the Ukraine Border, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂഡെൽഹി:(www.kvartha.com 04.02.2022) നിർദേശം നൽകിയതിന് ശേഷം 20,000-ത്തിലധികം ഇന്ത്യക്കാർ യുക്രൈൻ വിട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദ്യാർഥികൾ അടക്കമുള്ള ഇൻഡ്യക്കാരെ ഒഴിപ്പിക്കുന്നതിന് യുക്രൈനും റഷ്യയും, കുറഞ്ഞത് ഒരു പ്രാദേശിക വെടിനിർത്തൽ നടത്തണമെന്നും ഇൻഡ്യ അഭ്യർഥിച്ചു.
വെടിനിർത്തൽ ഇല്ലാതെ ഒഴിപ്പിക്കൽ ബുദ്ധിമുട്ടാണെന്നും മന്ത്രാലയം അറിയിച്ചു.
                    
News, National, Top-Headlines, New Delhi, Ukraine, Border, Russia, Attack, war, Minister, Over 20,000 Indians Have Left the Ukraine Border.

ഇനിയും കൂടുതൽ ആളുകളുണ്ട്, പക്ഷേ ഇത്രയധികം ആളുകൾ യുക്രൈൻ വിട്ടു എന്നത് ആശ്വാസകരമാണ്. എയർഫോഴ്‌സിന്റെ സി-17 വിമാനം ഉൾപെടെ 16 വിമാനങ്ങൾ അടുത്ത 24 മണിക്കൂറിനുള്ളിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. പ്രത്യേക ട്രെയിനുകൾക്കായി യുക്രൈൻ അധികൃതരോട് അഭ്യർഥിച്ചിരുന്നുവെങ്കിലും ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല. അതേസമയം, മന്ത്രാലയം ബസുകൾ ക്രമീകരിക്കുന്നുണ്ട്.

കിഴക്കൻ യുക്രൈനിൽ, പ്രത്യേകിച്ച് ഖാർകിവ്, പിസോചിൻ എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. കുറച്ചു ബസുകൾ അവിടെ എത്തിക്കാൻ കഴിഞ്ഞു. അഞ്ച് ബസുകൾ ഇതിനകം പ്രവർത്തനസജ്ജമാണ്, കൂടുതൽ ബസുകൾ എത്തും. പിസോചിൽ 900-1000 ഇൻഡ്യക്കാരും സുമിയിൽ 700 ൽ അധികം പേരും കുടുങ്ങികിടക്കുന്നു. സുമിയെക്കുറിച്ച് ആശങ്കയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

വെടിയേറ്റ ഹർജോത് സിങ്ങിന്റെ ചികിത്സാ ചെലവുകൾ ഇൻഡ്യ ഗവൺമെന്റ് വഹിക്കും. വിദ്യാർഥിയുടെ ആരോഗ്യ നില അറിയാൻ ശ്രമിക്കുകയാണ്. ഇതൊരു സംഘട്ടന മേഖലയായതിനാൽ വിവരങ്ങൾ ലഭിക്കുന്നതിന് പ്രശ്‌നം നേരിടുന്നു. ഇൻഡ്യ ഒരു ബംഗ്ലാദേശി പൗരനെ ഒഴിപ്പിച്ചു. ഒരു നേപാൾ പൗരനിൽ നിന്ന് അഭ്യർഥനയും ലഭിച്ചിട്ടുണ്ട്. അവസാനത്തെ ആളെയും ഒഴിപ്പിക്കുന്നതുവരെ ഓപറേഷൻ ഗംഗ തുടരും. ഏകദേശം 2000-3000 വരെ ഇൻഡ്യക്കാർ അവിടെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും എണ്ണം വ്യത്യാസപ്പെടാമെന്നും മന്ത്രാലയം അറിയിച്ചു.

Keywords: News, National, Top-Headlines, New Delhi, Ukraine, Border, Russia, Attack, war, Minister, Over 20,000 Indians Have Left the Ukraine Border.
< !- START disable copy paste -->

Post a Comment