വെള്ളിയാഴ്ച കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പൊലീസ് ഡോഗ് സ്‌ക്വാഡിലെ ഡോണും ചേതകും ചേര്‍ന്ന് തൊണ്ടി മുതലും അത് സുക്ഷിച്ചിരുന്ന ബാഗിന്റെ ഉടമയേയും ആള്‍ക്കൂട്ടത്തില്‍ നിന്നും മണത്ത് കണ്ടുപിടിച്ചത്. ഒഡീഷ സന്തോഷ്പുര സ്വദേശിയായ പരേഷ് നായിക്ക്(29) ആണ് പിടിയിലായത്.
പാലായിലെ വലവൂരിലുള്ള സ്വകാര്യ ഫാക്ടറിയില്‍ ജോലിക്ക് എത്തിയതാണ് ഇയാള്‍. ട്രെയിനില്‍ വന്ന് കോട്ടയത്ത് ഇറങ്ങിയ ശേഷം പാലായിലേക്ക് ബസില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടയാണ് ഷാലിമാര്‍ എക്സ്പ്രസില്‍ എത്തിയ പരേഷ് നായികിന്റെ ബാഗിലൊളിപ്പിച്ച നാല് കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്.
പൊലീസും നര്‍കോടിക്സ് സംഘവും ചേര്‍ന്ന് വ്യാപകമായി നടത്തിയ പരിശോധനയില്‍ എട്ടു പേരെ പിടികൂടിയെങ്കിലും ബാഗ് ആരുടേതെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ബാഗിലെ തുണിക്കഷണത്തില്‍നിന്നു മണം പിടിച്ചാണു ചേതക് ഉടമയെ കണ്ടെത്തിയത്.
നാര്‍കോടിക്സ് ഡിവൈഎസ്പി എംഎം ജോസ്, കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാര്‍, ഈസ്റ്റ് എസ് എച് ഒ ഒയു ശ്രീജിത്ത്, എസ്ഐ എംഎച് അനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
Keywords: Odisha Man Held With 4kg Ganja, Kottayam, News, Crime, Criminal Case, Police, Arrested, Kerala, Drugs.