മുംബൈ: (www.kvartha.com 04.03.2022) ഒരു ഇടവേളയ്ക്ക് ശേഷം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത 'ഫേബുലസ് ലൈവ്‌സ് ഓഫ് ബോളിവുഡ് വൈവ്സ്' എന്ന സീരീസിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കയാണ് നടി നീലം കോതാരി .
മഹീപ് കപൂര്‍, ഭാവന പാണ്ഡെ, സീമ ഖാന്‍ എന്നിവര്‍ക്കൊപ്പമാണ് കോതാരി അഭിനയിച്ചത്. സീരീസില്‍ നീലം ബോടോക്സ് ചികിത്സ തേടുന്നത് കണ്ടിരുന്നു. ഒരു ബ്യൂടി ക്ലിനികില്‍ നിന്നും നടി കുത്തിവയ്പ്പ് എടുക്കുന്നതും അത് കാമറയില്‍ ചിത്രീകരിക്കുന്നതും കാണാമായിരുന്നു.
അടുത്തിടെ ഒരു അഭിമുഖത്തില്‍, ഷോയിലെ ബോടോക്സ് ചികിത്സയെ കുറിച്ച് താരം സംസാരിച്ചു. ഇപ്പോള്‍ ആളുകള്‍ ബോടോക്‌സ് ചികിത്സ തേടുന്നത് പതിവാണെന്ന് താരം പറഞ്ഞു. നമുക്ക് പെട്ടെന്ന് പ്രായം തോന്നിയാല്‍ സൗന്ദര്യം കൂട്ടാനും കാണാന്‍ ഭംഗി തോന്നിക്കുന്നതിനുമാണ് ഇത്തരം ചികിത്സകള്‍ നടത്തുന്നത്. അതില്‍ എന്താണ് തെറ്റെന്നും താരം ചോദിക്കുന്നു.
പിങ്ക്വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ ആദ്യമായി ചികിത്സ എടുക്കാന്‍ പോവുകയാണെന്ന് ജോലിക്കാരോട് പറഞ്ഞതായും അത് ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് അവരോട് ചോദിച്ചതായും നീലം കൂട്ടിച്ചേര്‍ത്തു. ടീം ആ അവസരം ശരിക്കും മുതലാക്കി.
അതില്‍ 'എന്താണ് മറയ്ക്കാന്‍ ഉള്ളത്?' ഫാബുലസ് ലൈവ്സ് ഓഫ് ബോളിവുഡ് ലൈവ്സ് എന്ന റിയാലിറ്റി ഷോയാണ് താന്‍ ചെയ്യുന്നതെങ്കില്‍ നൂറ് ശതമാനം ആത്മാര്‍ഥത കാണിക്കണമെന്ന് ഭര്‍ത്താവ് സമീര്‍ സോണിയോടും കരണ്‍ ജോഹറിനോടും താന്‍ പറഞ്ഞതായും നീലം വെളിപ്പെടുത്തി.
നീലവും മറ്റുള്ളവരും അടുത്തിടെ ഷോയുടെ രണ്ടാം സീസന്‍ പൂര്‍ത്തിയാക്കി.
Keywords: Neelam Kothari opens up about getting botox done on camera; Asks, 'What's the big deal?', Mumbai, News, Actress, Bollywood, Treatment, Cinema, National.