'ഒനോമാറ്റോമാനിയ' എന്ന രോഗാവസ്ഥയിലാണ് താനെന്ന് നടൻ നസീറുദ്ദീന്‍ ശാ; ഉറങ്ങാൻ പോലുമാവുന്നില്ലെന്ന് താരം; അതെന്താണെന്ന് അറിയേണ്ടേ?
Mar 7, 2022, 17:29 IST
മുംബൈ: (www.kvartha.com 07.03.2022) ഒനോമാറ്റോമാനിയ എന്ന രോഗാവസ്ഥയിലാണ് താനെന്ന് നടന്‍ നസീറുദ്ദീന്‍ ശാ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അത് എന്താണെന്നും അദേഹം വ്യക്തമാക്കുന്നു. ' ഒരു വ്യക്തി ഒരു പ്രത്യേക പദമോ വാക്കോ ഒരു കാരണവുമില്ലാതെ, പറഞ്ഞുകൊണ്ടിരിക്കുന്ന സ്ഥിതിയാണത്. എത്ര ശ്രമിച്ചാലും വിശ്രമിച്ചാലും അത് മാറില്ല. അതിനാല്‍ ഞാനൊരിക്കലും വിശ്രമത്തിലല്ല, ഉറങ്ങുമ്പോള്‍ പോലും', താരം പറഞ്ഞു.
'ഒനോമാറ്റോമാനിയ എന്ന അസുഖമാണ് ഞാന്‍ അനുഭവിക്കുന്നത്. തമാശ പറയുകയല്ല. അതൊരു രോഗാവസ്ഥയാണ്. നിങ്ങള്‍ക്ക് അത് നിഘണ്ടുവില്‍ പരിശോധിക്കാം, -' യൂട്യൂബ് ചാനലായ ചല്‍ചിത്ര ടോക്സിനോട് അദ്ദേഹം പറഞ്ഞു.
നസീര്‍ തന്റെ ഭാര്യയും നടിയുമായ രത്ന പഥക് ഷായെക്കുറിച്ചും അവരുടെ വ്യത്യസ്ത വായനാശീലങ്ങളെക്കുറിച്ചും സംസാരിച്ചു. രണ്ടുപേരും പരസ്പരം പുസ്തകങ്ങള്‍ ശുപാര്‍ശ ചെയ്യാറുണ്ടെങ്കിലും അപൂര്‍വമായി അത് എടുക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയെ ക്രികറ്റിലേക്ക് അടുപ്പിച്ചതിന്റെ ക്രെഡിറ്റ് തനിക്കാണെന്ന് താരം പറയുന്നു. ഇരുവരും ടിന്‍ ടിന്‍ കോമിക് ഇഷ്ടപ്പെടുന്നു.
അടുത്തിടെ രത്നയുടെ സഹോദരി സുപ്രിയ പതക്കിന്റെയും ഭര്‍ത്താവ് പങ്കജ് കപൂറിന്റെയും മകള്‍ സന കപൂറിന്റെയും വിവാഹത്തില്‍ ഇരുവരും പങ്കെടുത്തിരുന്നു. സുപ്രിയയ്ക്കും പങ്കജിനുമൊപ്പമുള്ള ചിത്രത്തിന് പോസ് ചെയ്തത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ശകുന്‍ ബത്രയുടെ ഗെഹ്റൈയാനിലാണ് താരം അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ ദീപിക പദുകോണിന്റെ കഥാപാത്രത്തിന്റെ പിതാവായാണ് അഭിനയിച്ചത്. കോൻ ബനേഗി ശിക്കാര്‍വതി എന്ന വെബ് സീരീസിലും തിളങ്ങി. അതില്‍ കടംകയറി നശിച്ച രാജാവായി അദ്ദേഹം അഭിനയിച്ചു, തന്റെ പെണ്‍മക്കളെ കബളിപ്പിച്ച് കുഴപ്പത്തില്‍ നിന്ന് കരകയറ്റാന്‍ തീരുമാനിക്കുന്നു. ലാറ ദത്ത, സോഹ അലി ഖാന്‍ തുടങ്ങിയവരും കൂടെ അഭിനയിച്ചിരുന്നു.

Keywords: News, National, Top-Headlines, Mumbai, Actor, Bollywood, Film, Deepika Padukone, Health, Social Media, YouTube, Family, Onomatomania, Naseeruddin Shah, Naseeruddin Shah says he suffers from onomatomania, explains what it means.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.