പട്ടികയിൽ പൂനെ (360), ബെംഗ്ളുറു (352), കൊൽകത്ത (257), ഡൽഹി (210), ചെന്നൈ (160), അഹ്‌മ ദാബാദ് (121) എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിലുണ്ട്. ഹൈദരാബാദിലെ അതിസമ്പന്നരുടെ ജനസംഖ്യ 2026 ഓടെ 56 ശതമാനം വർധിച്ച് 728 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2026-ഓടെ യഥാക്രമം 39 ശതമാനം, 28.4 ശതമാനം എന്നിങ്ങനെയുള്ള ദേശീയ, ആഗോള വളർചാ നിരക്കുകളേക്കാൾ വളരെ കൂടുതലായിരിക്കും ഹൈദരാബാദ് നഗരത്തിന്റെ വർധനവ്.
'സാങ്കേതികവിദ്യയും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും ദേശീയതലത്തിൽ അതിസമ്പന്നരുടെ ജനസംഖ്യയിൽ കുതിച്ചുചാട്ടത്തിന് കാരണമായപ്പോൾ, വിവരസാങ്കേതികവിദ്യ, ഫാർമസ്യൂടികൽസ്, ബയോടെക്‌നോളജി എന്നിവ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി ഹൈദരാബാദിൽ കണ്ടു' - നൈറ്റ് ഫ്രാങ്ക് ഇൻഡ്യയുടെ ചീഫ് ഇകണോമിസ്റ്റും നാഷണൽ ഡയറക്‌ടറുമായ രജനി സിൻഹ പറയുന്നു.
റിപോർട് അനുസരിച്ച്, ഇൻഡ്യയിലെ അതിസമ്പന്നരുടെ ജനസംഖ്യ 2020 ലെ 12,287 ൽ നിന്ന് 2021 ൽ 11% വർധിച്ച് 13,637 ആയി ഉയർന്നു, ഇത് ഏഷ്യാ പസഫിക് മേഖലയിലെ ഏറ്റവും ഉയർന്ന ശതമാനം വളർചയാണ്.
2021-ൽ ആഗോളതലത്തിൽ ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ ഇൻഡ്യ (145) മൂന്നാം സ്ഥാനത്താണ്. 748 ശതകോടീശ്വരന്മാരുമായി യുഎസ് ഒന്നാം സ്ഥാനത്താണ്, ചൈനയിൽ 554 ശതകോടീശ്വരന്മാരുണ്ട്.
Keywords: News, National, Mumbai, Top-Headlines, Population, India, Public Place, People, Report, Hyderabad, Pune, Bangalore, Kolkata, Delhi, Chennai, Country, America, Ultra-wealthy population, Knight Frank, Mumbai highest in India’s ultra-wealthy population: Knight Frank.
< !- START disable copy paste -->