Follow KVARTHA on Google news Follow Us!
ad

ചരിത്രമെഴുതി ഇൻഡ്യയുടെ വനിതാ ക്രികറ്റ് ഇതിഹാസം; പുതിയൊരു നേട്ടവുമായി സചിനും മിയാൻദാദിനും ഒപ്പം മിതാലി രാജ്

Mithali Raj becomes first woman to play in six World Cups, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ബേ ഓവൽ: (www.kvartha.com 06.03.2022) ഇൻഡ്യൻ വനിതാ ക്രികറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ് ഞായറാഴ്ച പുതിയൊരു റെകോർഡ് കുറിച്ചു. സചിൻ ടെൻഡുൽകറിനും പാകിസ്താൻ താരം ജാവേദ് മിയാൻദാദിനും ഒപ്പം ആറ് ലോകകപുകൾ കളിക്കുന്ന മൂന്നാമത്തെ ക്രികറ്റ് താരവും ആദ്യത്തെ വനിതയുമായി മിതാലി രാജ് മാറി.
                         
News, World, National, India, Pakistan, Cricket, Top-Headlines, World Cup, Women, Player, Indian Team, Runs, Sports, ICC Women's Cricket World Cup 2022, Jhulan Goswami, Mithali Raj, Women's Cricket World Cup 2022, Mithali Raj becomes first woman to play in six World Cups.

ബേ ഓവലിൽ നടക്കുന്ന ഐസിസി വനിതാ ലോകകപിന്റെ ഉദ്ഘാടന മത്സരത്തിൽ ചിരവൈരികളായ പാകിസ്താനുമായുള്ള പോരാട്ടത്തിന് ഇൻഡ്യ മൈതാനത്ത് ഇറങ്ങിയതോടെയാണ് അവർ ഈ നേട്ടം കൈവരിച്ചത്. ഇതിനുമുമ്പ് 2000, 2005, 2009, 2013, 2017 വർഷങ്ങളിലാണ് 39 കാരിയായ മിതാലി ലോക കപ് കളിച്ചത്.

വനിതാ വിഭാഗത്തിൽ മുൻ ന്യൂസിലൻഡ് താരം ഡെബി ഹോക്‌ലിയെയും ഇൻഗ്ലണ്ടിന്റെ ഷാർലറ്റ് എഡ്വേർഡ്സിനെയും മറികടന്നാണ് ഇൻഡ്യൻ താരം മുന്നേറിയത്. ഏറ്റവും കൂടുതൽ കാലം രാജിന്റെ ഇൻഡ്യൻ സഹതാരമായ ഫാസ്റ്റ് ബൗളർ ജുലൻ ഗോസ്വാമി അഞ്ച് ലോകകപ് മത്സരങ്ങളുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

Keywords: News, World, National, India, Pakistan, Cricket, Top-Headlines, World Cup, Women, Player, Indian Team, Runs, Sports, ICC Women's Cricket World Cup 2022, Jhulan Goswami, Mithali Raj, Women's Cricket World Cup 2022, Mithali Raj becomes first woman to play in six World Cups.


< !- START disable copy paste -->

Post a Comment