Follow KVARTHA on Google news Follow Us!
ad

ഗുജറാതിലെ കചില്‍ ഭൂചലനം; ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ ഭരണകൂടം

Mild tremor hits Kutch in Gujarat#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


അഹ് മദാബാദ്: (www.kvartha.com 01.03.2022) ഗുജറാതിലെ കച് ജില്ലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

രാവിലെ 7.50 നാണ് ഭൂചലനം രേഖപ്പെടുത്തിയത്, ജില്ലയില്‍ റാപാറിന് 19 കിലോമീറ്റര്‍ പടിഞ്ഞാറ് തെക്ക്-പടിഞ്ഞാറായാണ് പ്രഭവകേന്ദ്രമെന്ന് ഗാന്ധിനഗറിലെ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സീസ്‌മോളജികല്‍ റിസര്‍ച് (ഐഎസ്ആര്‍) അറിയിച്ചു. 21.7 കിലോമീറ്റര്‍ താഴ്ചയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

News, National, India, Gujarath, Earth Quake, Mild tremor hits Kutch in Gujarat


വളരെ 'ഉയര്‍ന്ന അപകടസാധ്യതയുള്ള' ഭൂകമ്പമേഖലയില്‍ സ്ഥിതി ചെയ്യുന്ന ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 3.4 തീവ്രത രേഖപ്പെടുത്തിയ മൂന്ന് ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത്.

രാജ്യത്തെതന്നെ ഏറ്റവുമധികം ഭൂചലനസാധ്യത മേഖലകളിലൊന്നാണ് കച്. ഫെബ്രുവരി 24ന് ഉച്ചയ്ക്ക് 3.4ഉം ഫെബ്രുവരി 18ന് 3.4, 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളും ഭചൗവിന് സമീപം അനുഭവപ്പെട്ടിരുന്നു. 

2001 ജനുവരി 26ന് കച് ജില്ലയില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 13,800 പേരുടെ ജീവന്‍ നഷ്ടപ്പെടുകയും 1.67 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Keywords: News, National, India, Gujarath, Earth Quake, Mild tremor hits Kutch in Gujarat

Post a Comment