'ഞങ്ങളുടെ കയ്യില്‍ കുറച്ച് വെള്ളമുണ്ടായിരുന്നെങ്കിലും അത് തീര്‍ന്നിരുന്നു. അതോടെ പുറത്ത് നിന്ന് മഞ്ഞ് എടുത്ത് ഉരുക്കി, സുമിയില്‍ കുടുങ്ങിയ 600 വിദ്യാര്‍ഥികളില്‍ ഒരാളായ മാളവികയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട് ചെയ്തു. 'സൈറണുകളും വ്യോമാക്രമണങ്ങളും കേള്‍ക്കാം. വ്യോമാക്രമണത്തെ തുടര്‍ന്ന് വ്യാഴാഴ്ച അലാം ലഭിച്ചപ്പോള്‍ പാസ്പോര്‍ടുമായി ബങ്കറുകളിലേക്ക് പാഞ്ഞു. വൈദ്യുതി ഇല്ല. ബാറ്ററി ചാര്‍ജ് കുറയുന്നത് പേടിച്ച് ഫോണ്‍ അധികം ഉപയോഗിക്കുന്നില്ല. ഫോണ്‍ വിളി എപ്പോൾ വേണമെങ്കിലും അവസാനിച്ചേക്കാം' - അവർ പറഞ്ഞു.
റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സുമി സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ ഒരു ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെ പോലും ഇതുവരെ ഒഴിപ്പിച്ചിട്ടില്ലെന്നാണ് റിപോര്‍ടുകള്‍. 65 കിലോമീറ്റര്‍ മാത്രം അകലെയുള്ള റഷ്യന്‍ അതിര്‍ത്തിയിലൂടെ ഇന്‍ഡ്യന്‍ അധികൃതരുടെ ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് വിവരം ലഭിച്ചതായി മാളവിക വിശദീകരിച്ചു. എന്നിരുന്നാലും, വിദ്യാര്‍ഥികള്‍ക്ക് 65 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ യുക്രൈന്‍ സര്‍കാരിന്റെ അനുമതി ആവശ്യമാണ്.
'ഇന്‍ഡ്യന്‍ എംബസിയും യുക്രൈന്‍ സര്‍കാരും ഇപ്പോഴും യാത്രയ്ക്കുള്ള അനുമതി നല്‍കിയിട്ടില്ല. അതില്ലാതെ, വിദ്യാര്‍ഥികള്‍ യാത്ര ചെയ്താല്‍, എന്തെങ്കിലും സംഭവിച്ചാല്‍, ആരും ഉത്തരവാദിത്തം ഏറ്റെടുക്കില്ല. അതിനാല്‍ അനുമതിയില്ലാതെ യാത്ര ചെയ്യാന്‍ കഴിയില്ലെന്നും' മാളവിക പറഞ്ഞു. യാത്ര ക്ലിയറന്‍സ് സംബന്ധിച്ച വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളെ യുക്രൈനിന്റെ അതിര്‍ത്തികളിലൂടെ പുറത്തുകടക്കാന്‍ സഹായിക്കുന്നതിന് 130 ബസുകള്‍ സജ്ജമാണെന്ന് റഷ്യന്‍ നാഷനല്‍ ഡിഫന്‍സ് കണ്‍ട്രോള്‍ സെന്റര്‍ ഹെഡ് കേണല്‍ ജനറല്‍ മിഖായേല്‍ മിസിന്റ്സെവ് വ്യാഴാഴ്ച പറഞ്ഞു.
വെള്ളവും ഭക്ഷണവും ഇല്ലാതെ അധികനാള്‍ ജീവിക്കാന്‍ കഴിയാത്തതിനാല്‍ ഉടന്‍ ഒഴിപ്പിക്കണമെന്ന അഭ്യര്‍ത്ഥന മാത്രമാണ് സര്‍കാരിനോട് ഉള്ളതെന്ന് മാളവിക പറഞ്ഞു. റഷ്യന്‍ അധിനിവേശത്തിനിടയില്‍ തങ്ങളെ ഒഴിപ്പിക്കാന്‍ സുമിയിലെ 100 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ യുക്രൈനില്‍ കുടുങ്ങിയ ഒരു വിദ്യാര്‍ഥി ട്വിറ്ററില്‍ പങ്കിട്ടു.
'ഞങ്ങള്‍ നരേന്ദ്ര മോദി ജിയോട് അഭ്യര്‍ത്ഥിക്കുന്നു, ദയവായി ഞങ്ങളെ ഇവിടെ നിന്ന് ഒഴിപ്പിക്കുക, ഇല്ലെങ്കില്‍ ഞങ്ങള്‍ കൊല്ലപ്പെടും. ഇവിടെ നിന്ന് ഒറ്റയ്ക്ക് നടന്നാലും കൊല്ലപ്പെടും. ഇന്‍ഡ്യന്‍ സര്‍കാരിനോട് അഭ്യര്‍ത്ഥിക്കുന്നു, ദയവായി ഞങ്ങളെ സഹായിക്കൂ', ഒരു വിദ്യാര്‍ഥി സന്ദേശത്തില്‍ പറഞ്ഞു. ഭക്ഷണമോ വെള്ളമോ ഇല്ലെന്നും വിദ്യാർഥി കൂട്ടിച്ചേർത്തു.
റഷ്യന്‍, യുക്രൈന്‍ സേനകള്‍ തമ്മിലുള്ള ഉഗ്രമായ പോരാട്ടത്തിന് ഈ നഗരങ്ങള്‍ സാക്ഷ്യം വഹിക്കുന്നതിനാല്‍ ഖാര്‍കിവിലും സുമിയിലും കുടുങ്ങിക്കിടക്കുന്ന ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതായി കേന്ദ്രസര്‍കാര്‍ വെള്ളിയാഴ്ച പറഞ്ഞു. സര്‍കാര്‍ റിപോര്‍ടുകള്‍ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുക്രൈനില്‍ കുടുങ്ങിയ 4000 ഓളം പൗരന്മാരെ ഒഴിപ്പിച്ചു.
Keywords: News, World, Ukraine, War, Indian, Student, Attack, Malayalee, Report, Top-Headlines, Embassy, Food, Narendra Modi, Government, People, ‘Melting snow for drinking’: Indian student describes plight in Sumy.
< !- START disable copy paste -->